

ആലുവ: കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ തൊഴിലാളികള്‍ കൃസ്മസ് കരോളുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനു നേരെ ആക്രമണം അഴിച്ചു വിട്ട സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്. പൊലീസിനു നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച അസോസിയേഷന് തൊഴിലാളികള്‍ക്ക് താമസം ഉള്‍പ്പെടെ നല്കുന്ന തൊഴിലുടമകള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ ഉത്തരവാദത്വമുണ്ടെന്നും ചൂണ്ടിക്കാട്ടി.


അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ ചെയ്യാന്‍ കേരളത്തില്‍ എത്തുന്നവരെ അര്‍ഹമായ അംഗീകാരം നല്കി അതിഥി തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം. ഇത്തരത്തില്‍ കേരളത്തില്‍ എത്തിയവരെ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ മൂന്ന് നേരം ഭക്ഷണം ഉള്‍പ്പെടെ നല്കി സംരക്ഷണം നല്കിയ നാട് കൂടിയാണ് കേരളമെന്നും അസോസിയേഷന് ഓര്‍മപ്പെടുത്തുന്നു. പല രൂപത്തില്‍ കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നുണ്ട്.


അതില്‍ ചില മുതലാളിമാര്‍ അവരുടെ സ്ഥാപനത്തിലെ ജോലിക്കായി റിക്രൂട്ട് ചെയ്ത് വാസസ്ഥലം അടക്കം അനുവദിച്ച് തൊഴിലെടുപ്പിക്കുന്നുണ്ടെന്നും അത്തരം സ്ഥലങ്ങളിലെ തൊഴിലാളികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ആ തൊഴിലുടമകള്‍ക്കാണെന്നും പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് വിശദീകരിച്ചു. ഇത്തരത്തില്‍ കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകള്‍ക്ക് അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സ്വന്തം സ്ഥലം നല്കി താമസിപ്പിക്കുന്നവര്‍ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണെന്നും അസോസിയേഷന് പറഞ്ഞു.

സ്വന്തം ലേബര്‍ ക്യാമ്പില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് തമ്മിലടിക്കുന്നതായി നാട്ടുകാര്‍ പോലീസിനെ വിവരം അറിയച്ചതനുസരിച്ചാണ് പോലീസ് സംഘം അവിടെ എത്തിയത്. ഇങ്ങനെ ക്രമസമാധാനം ഉറപ്പാക്കാന്‍ അവിടെ എത്തിയ പോലീസുദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും രണ്ട് പോലീസ് വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയിലാണ്. ഈ അനുഭവത്തെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ഗൗരവമായി കാണുന്നതായും. ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും അറിയിക്കുകയും ചെയ്തു.
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കേരളത്തില്‍ എത്തി വിവിധതരം ജോലികള്‍ ചെയ്തുവരുന്ന തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില കുറ്റകൃത്യങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ സംഘടിതമായി പോലീസിനെ തന്നെ ആക്രമിക്കുകയും പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്ത അനുഭവം ഇതാദ്യമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തി, സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താന്‍ എങ്ങനെ ഇവര്‍ക്ക് കഴിഞ്ഞു എന്നതും എന്താണ് അതിന് അവര്‍ക്ക് ധൈര്യം നല്‍കിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയില്‍ വരേണ്ടതാണെന്നും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി ആര് ബിജു ആവശ്യപ്പെട്ടു.

