ഗതാഗത നിയമലംഘനമുണ്ടായാലും ഇസ്തിമാറ പുതുക്കാനാവും

Web Desk
1 Min Read

ദോഹ: ഗതാഗത നിയമലംഘനങ്ങളുണ്ടെങ്കിലും ഭാവിയില്‍ വാഹനങ്ങളുടെ ഇസ്തിമാറ പുതുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ട്രാഫിക്ക് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഖത്തര്‍ ടി വിയോട് സംസാരിക്കവെയാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ മീഡിയ ആന്റ് ട്രാഫിക്ക് അവയര്‍നെസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ ജബര്‍ മുഹമ്മദ് റാഷിദ് ഒദൈബ ഇക്കാര്യം പറഞ്ഞത്.

city exchange

പുതിയ നടപടിക്രമങ്ങള്‍ വരുന്നതോടെ നിലവിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കൈമാറുകയും പബ്ലിക്ക് പ്രോസിക്യൂഷനായി ശിപാര്‍ശ നല്കുകയും ചെയ്യും.
ഗതാഗത നിയമലംഘന സെറ്റില്‍മെന്റ് പദ്ധതി 2022 മാര്‍ച്ച് 17ന് അവസാനിക്കുന്നതോടെ പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിക്കും. നിലവില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള 50 ശതമാനം ഇളവ് ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 2021 ഡിസംബര്‍ 18ന് ആരംഭിച്ച ഇളവ് 2022 മാര്‍ച്ച് 17നാണ് അവസാനിക്കുക.

Share This Article
Leave a Comment
error: Content is protected !!