കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി നിര്‍മ്മിച്ച് സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവോദയ ഷാജി (പാഷാണം ഷാജി), രഞ്ജിനി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി മാസത്തില്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ കഥ ബിന്ദു എന്‍ കെ പയ്യന്നൂരിന്റേതാണ്. തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് സലേഷ് ശങ്കര്‍ ഏങ്ങണ്ടിയൂര്‍ ആണ്.

city exchange

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിഗ്‌ഷോ മീഡിയ, ആശ കെ നായര്‍, കോ പ്രൊഡ്യൂസര്‍: ഹൈ സീസ് ഇന്റര്‍നാഷണല്‍, എഡിറ്റിംങ്ങ്: വൈശാഖ് രാജന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് റൂബി, അസോസിയേറ്റ്: വിഷ്ണു വിജയ് റൂബി, രാമപ്രസാദ്, പ്രൊജക്ട് ഡിസൈനര്‍: ബോണി അസ്സനാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷജീര്‍ അഴീക്കോട്, മേക്കപ്പ്: മായ മധു, കോസ്റ്റ്യൂം: റഫീക്ക് എടപ്പാള്‍, സ്റ്റില്‍സ്: പ്രശാന്ത് ഐ മീഡിയ, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!