ത്രില്ലര്‍ പ്രേമികള്‍ക്ക് പുതുമ സമ്മാനിക്കാന്‍ ആര്‍ ജെ മഡോണ എത്തുന്നു; ഒഫീഷ്യല്‍ ട്രെയിലര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി പുറത്തിറക്കി

Web Desk
1 Min Read

കൊച്ചി: ഹിച്ച്കോക്ക് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അമലേന്ദു കെ രാജ്, അനില്‍ ആന്റോ, ഷെര്‍ഷാ ഷെരീഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ആര്‍ ജെ മഡോണയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി. പ്രേക്ഷകരില്‍ നിഗൂഢത നിറക്കുന്ന രീതിയിലാണ് ട്രെയിലെര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൈറ്റില്‍ റിവീലിങ് പോസ്റ്റര്‍ വ്യത്യസ്തത കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രം ജനുവരി ഒന്നിന് നീംസ്ട്രീം ഒ ടി ടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

city exchange

മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ തീരുമാനിക്കുന്നതും എന്നാല്‍ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പില്‍ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മലയാളി പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറൊരു തലത്തില്‍ എത്തിക്കുന്ന മേക്കിങ്ങിലാണ് മിസ്റ്ററി ത്രില്ലറായ ആര്‍ ജെ മഡോണ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക.

സംവിധായകന്‍ കൂടിയായ ആനന്ദ് കൃഷ്ണരാജ് തന്നെയാണ് എഴുത്തും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ജിജോ ജേക്കബ്, നീലിന്‍ സാന്‍ഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

- Advertisement -
Ad image

ഛായാഗ്രഹണം: അഖില്‍ സേവ്യര്‍, സംഗീതം: രമേശ് കൃഷ്ണന്‍ എം കെ, വരികള്‍: ഹൃഷികേശ് മുണ്ടാണി, ആര്‍ട്ട് ഡയറക്ടര്‍: ഡാനി മുസിരിസ്, സൗണ്ട് ഡിസൈന്‍: ജെസ്വിന്‍ മാത്യൂ ഫെലിക്‌സ്, മേക്കപ്പ്: മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഫ്രാന്‍സിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടര്‍: നിരഞ്ജന്‍, വി എഫ് എക്‌സ്: മനോജ് മോഹന്‍, ടൈറ്റില്‍ ഡിസൈന്‍: സനല്‍ പി കെ, പോസ്റ്റര്‍ ഡിസൈന്‍: ജോസഫ് പോള്‍സണ്‍, ഡി ഐ: ലിജു പ്രഭാകര്‍, മിക്‌സ് എന്‍ജിനീയര്‍: ജിജുമോന്‍ ടി ബ്രൂസ്, പി ആര്‍ ഒ: പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.

Share This Article
Leave a Comment
error: Content is protected !!