ജിബൂട്ടി വരുന്നു; ഫ്രഞ്ച് ഉള്‍പ്പെടെ ആറ് ഭാഷകളില്‍

Web Desk
1 Min Read

കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ചിത്രീകരിച്ച ആദ്യ മലയാള ചലച്ചിത്രം ജിബൂട്ടി പ്രദര്‍ശനത്തിനൊരുങ്ങുന്നു. മലയാളത്തിന് പുറമേ ഫ്രഞ്ച് ഉള്‍പ്പെടെ ആറു ഭാഷകളിലാണ് സിനിമ തയ്യാറാകുന്നത്.
പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിയ ജിബൂട്ടിയില്‍ അമിത് ചക്കാലക്കലാണ് നായകന്‍. ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി പി സാം നിര്‍മിച്ച ചിത്രം എസ് ജെ സിനുവാണ് സംവിധാനം നിര്‍വഹിക്കുന്നത്.
വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ ആണെന്ന് സൂചന നല്‍കിയുള്ള പോസ്റ്റര്‍ കഴിഞ്ഞയാഴ്ച അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍പ് പുറത്തിറങ്ങിയ ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് ഗാനം ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കും.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേയും വിനായക് ശശികുമാറിന്റേയും വരികള്‍ക്ക് ദീപക് ദേവിന്റേതാണ് സംഗീതം. അഫ്‌സല്‍ അബ്ദുല്‍ ലത്തീഫും എസ് ജെ സിനുവുമാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!