ബനേര്‍ഘട്ട ജൂലായ് 25ന് ആമസോണ്‍ പ്രൈമില്‍

Web Desk
1 Min Read

കൊച്ചി: ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണന്‍ കേന്ദ്ര കഥാപാത്രമാവുന്ന ‘ബനേര്‍ഘട്ട’ മലയാളത്തിന് പുറമേ തമിഴിലും പുറത്തിറങ്ങുന്നു. ജലായ് 25ന് സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസാകും.
നവാഗതനായ വിഷ്ണു നാരായണനാണ് സിനിമയുടെ സംവിധാനം. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കാര്‍ത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനില്‍, അനൂപ് എ എസ്, ആശ മേനോന്‍ എന്നിവരും അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പി റൈറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് അര്‍ജുന്‍ പ്രഭാകരനും ഗോകുല്‍ രാമകൃഷ്ണനുമാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കൈകാര്യം ചെയ്യുന്നു. പരീക്ഷിത്താണ് എഡിറ്റര്‍. വാര്‍ത്താ പ്രചരണം പി ശിവപ്രസാദ് നിര്‍വഹിക്കുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!