സി പി എം കോഴിക്കോട് ജില്ലാ സമ്മളനം ഒന്‍പതിന് തുടങ്ങും

Web Desk
1 Min Read

കോഴിക്കോട്: സി പി എം കോഴിക്കോട് ജില്ലാ സമ്മേളനം ഒന്‍പതിന് ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ഒന്‍പതിന് വൈകിട്ട് അഞ്ച് മണിക്ക് കടപ്പുറത്തെ പൊതുസമ്മേളന വേദിയായ ഇ എം എസ് നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന പരിപാടികള്‍ക്ക് തുടക്കമാകും.

10ന് രാവിലെ ഒന്‍പതിന് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങും. രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 10നും രണ്ടാം ദിവസമായ 11നും പ്രതിനിധി ചര്‍ച്ച നടക്കും.

- Advertisement -
Ad image

12ന് രാവിലെ 10ന് ചേരുന്ന പ്രതിനിധി സമ്മേളനം പുതിയ ജില്ലാകമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.

വൈകീട്ട് നാലിന് ഫ്രീഡം സ്‌ക്വയറിലെ ഇ എം എസ് നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍, എ വിജയരാഘവന്‍, ഇ പി ജയരാജന്‍, ശ്രീമതി ടീച്ചര്‍, എളമരം കരീം, എ കെ ബാലന്‍, ടി പി രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്രമീകരിക്കുന്ന പരിപാടിയില്‍ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ വെര്‍ച്വലായി പൊതുസമ്മേളനം സംപ്രേക്ഷണം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നെതെന്നും സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം മെഹ്ബൂബ്, എ പ്രദീപ് കുമാര്‍, എം ജോര്‍ജ് തോമസ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ എന്നിവരും പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!