

ന്യൂഡല്‍ഹി: ഹരിദ്വാറില്‍ നടന്ന വിദ്വേഷ സമ്മേളനങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വര്‍ഗ്ഗീയ പ്രചരണണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമത്തെ അതിന്റെ വഴിക്ക് വിടണമെന്നും അതില്‍ ആരും തന്നെ കൈ കടത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ ഡി ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വാമി വിവേകാന്ദന് ചിക്കോഗോയിലെ സര്‍വമതസമ്മേളനത്തില്‍ പറഞ്ഞതുപോലെ, നമ്മുടെ മതം സഹിഷ്ണുതയിലും ലാളിത്യത്തിലും അടിയുറച്ച് വിശ്വസിക്കുന്നതാണ്. നമ്മുടെ രാജാക്കന്മാര് ആരുടെയും ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എല്ലാവര്ക്കും നല്ലത് മാത്രം വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇതാണ് കാഴ്ചപ്പാടെന്നും പറഞ്ഞ ഗഡ്കരി ഇതില്‍ നിന്നും വ്യതിചലിക്കുന്നവരുടെ വാക്കുകള്‍ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു.
ബുള്ളി ഭായ് ആപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഒന്നോ രണ്ടോ ആളുകള്‍ ചെയ്തത് ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തിയായി കാണരുതെ’ന്നായിരുനിനു ഗഡ്കരിയുടെ മറുപടി.
ഹരിദ്വാറിലെ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ഇതുവരെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും അതിനുവേണ്ടി മുസ്ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുമെന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തത്.

