ഖത്തറില്‍ ഒരു മരണം; കോവിഡ് കേസുകള്‍ 4007

Web Desk
1 Min Read

ദോഹ: ഖത്തറില്‍ ജനുവരി 15ന് 4007 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

city exchange

പുതിയ കോവിഡ് ബാധിതരില്‍ 3394 പേര്‍ ഖത്തറിലുള്ളവരും 613 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരുമാണ്. ഇതോടെ നിലവില്‍ 39166 പേര്‍ക്കാണ് ഖത്തറില്‍ കോവിഡ് രോഗമുള്ളത്. ഇതുവരെയായി 295,221 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനകം 2018 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുവരെയായി 255,431 പേര്‍ക്കാണ് കോവിഡ് ഭേദമായത്. പുതുതായി ഒരാള്‍ കൂടി മരിച്ചതോടെ ഖത്തറിലെ ആകെ മരണം 624 ആയി.

- Advertisement -
Ad image

കഴിഞ്ഞ 24 മണിക്കൂറിനകം എട്ടു പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ ഇവിടെ ചികിത്സയിലുള്ളവരുടെ എണ്ണം 81 ആയി. ഈ സമയത്തിനിടയില്‍ 100 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ 633 ആയി.

Share This Article
Leave a Comment
error: Content is protected !!