ഹോര്‍മുസ് കടലിടുക്കില്‍ മൈനില്‍ തട്ടി എണ്ണക്കപ്പലില്‍ സ്ഫോടനം; കപ്പല്‍ പാത ലംഘിച്ചെന്ന് ഇറാന്‍

Web Desk
1 Min Read

തെഹ്റാന്‍: ഇറാന്‍ നിശ്ചയിച്ച പാത ലംഘിച്ച ഒരു എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ സമുദ്ര മൈനില്‍ ഇടിച്ച് സ്ഫോടനമുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘നിയമലംഘനം നടത്തിയ കപ്പല്‍’ എന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഫോടനം നടന്ന കപ്പലിനെ വിശേഷിപ്പിച്ചത്. എങ്കിലും കപ്പലിന്റെ ഉടമസ്ഥാവകാശം, ലക്ഷ്യസ്ഥാനം, സ്ഫോടനത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

city exchange

ഇറാനെതിരെ അമേരിക്ക കഴിഞ്ഞ രണ്ട് രാത്രികളായി സൈനിക ആക്രമണം നടത്തിയിട്ടില്ലാത്തതിനാല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കെതിരായ തിരിച്ചടി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി ഇറാന്‍ ഞായറാഴ്ച പ്രഖ്യാപിച്ചു. യു എസ്- ഇറാന്‍ സംഘര്‍ഷത്തില്‍ ശമനമുണ്ടാകുമെന്ന് പ്രതീക്ഷ ഈ നടപടി സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും ഇരു രാജ്യങ്ങളും അതീവ ജാഗ്രത തുടരുന്നുണ്ട്.

ഇറാന്റെ സൈനിക നടപടികള്‍ എല്ലായ്പ്പോഴും തിരിച്ചടിയുടെ ഭാഗമായിരുന്നുവെന്നും അമേരിക്ക ആക്രമണം നിര്‍ത്തിയതിനെ തുടര്‍ന്ന് ഇറാനും തിരിച്ചടി നടപടികള്‍ താത്ക്കാലികമായി അവസാനിപ്പിച്ചുവെന്നും ഇറാന്‍ സൈനിക വക്താവ് മുഹമ്മദ് അക്രമീനിയ അറിയിച്ചു.

ഇപ്പോള്‍ താത്ക്കാലികമായെങ്കിലും ആക്രമണം നിര്‍ത്തിയതിനാല്‍ തെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ ഈ ഇടവേള നയതന്ത്രപരമായ കാരണങ്ങള്‍ കൊണ്ടുമാത്രമല്ലെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

- Advertisement -
Ad image

ദി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം പാട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രതിരോധ സംവിധാനങ്ങളുടെ ശേഖരം കുറയുന്നതിലുള്ള ആശങ്കയും സംഘര്‍ഷം വ്യാപിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും പരിഗണിച്ചാണ് അമേരിക്ക കൂടുതല്‍ സൈനിക നടപടികള്‍ വൈകിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!