
ആലുവ: ഡല്‍ഹിയില്‍ നടന്ന സി ജെ പി വിദ്യാര്‍ഥി സമരം വിജയിച്ച സാഹചര്യത്തില്‍ സമരം നയിച്ച വിദ്യാര്‍ഥികള്‍ക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും അഭിവാദ്യമര്‍പ്പിച്ച് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും മധുര വിതരണവും സംഘടിപ്പിച്ചു. ആലുവ സി എസ് ഐ കോംപ്ലക്‌സില്‍ നിന്ന് ആരംഭിച്ച പ്രകടനം കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡ് ചുറ്റി റെയില്‍വേ സ്റ്റേഷന്‍ സ്‌ക്വയറില്‍ അവസാനിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍ അഷറഫ്, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിസാം, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സിദീഖ് മീന്ത്രക്കല്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജിനാസ് ജബ്ബാര്‍, അസര്‍ മല്ലിശ്ശേരി, നിയോജകമണ്ഡലം ഭാരവാഹികളായ ആല്‍ഫിന്‍ രാജന്‍, ഷൈമോന്‍, ജോബി, അബു പടനാട്ട്, യേശു, കെ എസ് യു ജില്ലാ സെക്രട്ടറിമാരായ അജ്മല്‍ പട്ടേരി, അബ്ദുല്‍ വഹാബ്, ബെന്‍സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
