മികച്ച ചലച്ചിത്ര റിപ്പോര്‍ട്ടര്‍ക്കുള്ള പ്രേംനസീര്‍ മാധ്യമ പുരസ്‌കാരം പ്രതീഷ് ശേഖറിന്

Web Desk
1 Min Read

തിരുവനന്തപുരം: നാലാമത് പ്രേംനസീര്‍ ദൃശ്യ അച്ചടി മാധ്യമ അവാര്‍ഡില്‍ മികച്ച ചലച്ചിത്ര റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് നാനാ മാഗസിനില്‍ മലയാള സിനിമാ പി ആര്‍ ഓയും മാധ്യമ പ്രവര്‍ത്തകനുമായ പ്രതീഷ് ശേഖര്‍ എഴുതിയ അന്യമല്ലാത്ത അനുഭവങ്ങള്‍ എന്ന ലേഖനത്തിനു ലഭിച്ചു. തിരുവന്തപുരത്തു നടന്ന ചടങ്ങില്‍ പ്രശസ്ത അഭിനേത്രി കെ ആര്‍ വിജയ പ്രേം നസീര്‍ പുരസ്‌കാര പത്രവും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രേംനസിര്‍ മാധ്യമ അവാര്‍ഡും സമ്മാനിച്ചു.

city exchange

പ്രേംനസീറിന്റെ മുപ്പത്തിമൂന്നാം ചരമവാര്‍ഷിക ദിനാചരണം സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വി ശശി എം എല്‍ എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, അയിലം ഉണ്ണികൃഷ്ണന്‍, പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ്, ബാലു കിരിയത്ത്, തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!