

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകരുടേയും തിയേറ്റര്‍ ജീവനക്കാരുടേയും അനുബന്ധ തൊഴില്‍ ചെയ്യുന്നവരുടേയും അവരെ ആശ്രയിച്ച് ജീവിക്കുന്നവരുടേയും നിലനില്പിനെ ആശങ്കപ്പെടുത്തുന്ന രീതിയില്‍ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടുവാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് മലയാള ചലച്ചിത്ര പ്രേക്ഷക സമിതി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോട് നിവേദനത്തിലൂടെ അഭ്യര്‍ഥിച്ചു.

ഓണ്‍ലൈനിലൂടെ നടന്ന യോഗത്തില്‍ സമിതി ചെയര്‍മാര്‍ കെ ജെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി ബി സുമേഷ്, ട്രഷറര്‍ രമേശ് ആനപ്പാറ, ഹരി നാരായണന്‍, സുമേഷ് തോന്ന്യാമല, ശിവദാസന്‍ തവനൂര്‍, അര്‍ഷാദ് കൊണ്ടോട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
