ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി ഇന്‍കാസ് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു രക്തദാന ക്യാമ്പും അവയവദാന റജിസ്‌ട്രേഷനും സംഘടിപ്പിച്ചു.

city exchange

ദേശീയ കായിക ദിനത്തില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്ക്കുന്നതിനാല്‍ കായിക മത്സരങ്ങള്‍ മാറ്റി വെക്കുകയും പകരം ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ ഡോണര്‍ ക്ഷാമം നേരിടുന്ന സാഹചര്യം മനസ്സിലാക്കി രക്തദാന ക്യാമ്പയിനുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിക്കുകയാണുണ്ടായത്.

ഇരുന്നൂറ്റി അമ്പതിലധികം ഡോണര്‍മാര്‍ പേര് രജിസ്ട്രര്‍ ചെയ്യുകയും ഇരുനൂറിലധികം പേര്‍ രക്തം നല്കി. ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കന്മാരായ ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ സി സി പ്രസിഡന്റ് ബാബുരാജ്, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് വിനോദ് പി നായര്‍, ജൂട്ടാസ് പോള്‍, റഹൂഫ് കൊണ്ടോട്ടി, ഷാനവാസ് ബാവ, മുസ്തഫ എലത്തൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

- Advertisement -
Ad image

ഒ ഐ സി സി ഗ്ലോബല്‍ നേതാക്കള്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!