ഹിജാബ് വിവാദത്തില്‍ ഇന്ത്യന്‍ പ്രതിനിധിയോട് ആശങ്ക അറിയിച്ച് പാകിസ്താന്‍

Web Desk
1 Min Read

ഇസ്താംബൂള്‍: ഇന്ത്യയിലെ ഹിബാജ് വിവാദത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ വിളിപ്പിച്ച് ആശങ്ക അറിയിച്ച് പാകിസ്താന്‍. ഇസ്താബൂളിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയും ചാര്‍ജ് ഡി അഫയേഴ്‌സുമായ സുരേഷ് കുമാറിനെയാണ് പാകിസ്താന്‍ വിളിപ്പിച്ചത്.

city exchange

ആര്‍ എസ് എസിന്റേയും ബി ജെ പിയുടേയും നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ ക്യാമ്പയിനില്‍ പാകിസ്താന്റെ ആശങ്ക അടിയന്തരമായി ഇന്ത്യന്‍ സര്‍ക്കാറിനെ അറിയിക്കണമെന്ന് പ്രതിനിധിയോട് ആവശ്യപ്പെട്ടു.
മുസ്ലിം സ്ത്രീകളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതിനുള്ള ഭൂരിപക്ഷവാദ അജണ്ടയാണ് ഇന്ത്യയില്‍ നടക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ക്യാമ്പെയിനെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.

ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ വിദേശകാര്യ വകുപ്പ് മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇന്ത്യയിലെ ഹിജാബ് വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസം നിഷേധിക്കുക എന്നത് മൗലികമായ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഈ മനുഷ്യാവകാശം ആര്‍ക്കെങ്കിലും നിഷേധിക്കുകയോ ഒരു ഹിജാബ് ധരിച്ചതിന്റെ പേരില്‍ അവരെ ഭീകരവാദികളായി ചിത്രീകരിക്കുകയോ ചെയ്യുന്നത് പൂര്‍ണമായ അടിച്ചമര്‍ത്തലാണ്.
മുസ്ലിംകളെ അപരവല്‍ക്കരിക്കുന്നതിനും മാറ്റിനിര്‍ത്തുന്നതിനും വേണ്ടിയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് ലോകം തിരിച്ചറിയേണ്ടതുണ്ടെന്നായിരുന്നു ഷാ മുഹമ്മദ് ഖുറേഷി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!