സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് ഇന്ന് സൗദി അറേബ്യയില്‍

Web Desk
0 Min Read

മസ്‌ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് ഇന്ന് സൗദി അറേബ്യ സന്ദര്‍ശിക്കും. അധികാരമേറ്റെടുത്ത ശേഷമുള്ള സുല്‍ത്താന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനമാണിത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. ചരിത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സന്ദര്‍ശനം. പ്രതിരോധ കാര്യങ്ങള്‍ക്കുള്ള ഡെപ്യൂട്ടി ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് അടക്കം ഉന്നതതല സംഘവും സുല്‍ത്താനെ സൗദി അറേബ്യയിലേക്ക് അനുഗമിക്കുന്നുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!