‘കള്ളന്‍ ഡിസൂസ’യില്‍ അത്തരത്തിലുള്ള കള്ളനല്ല തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി

Web Desk
2 Min Read

കൊച്ചി: സൗബിന്‍ ഷാഹിര്‍, സുരഭി ലക്ഷ്മി, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം നിര്‍വ്വഹിച്ച ‘കള്ളന്‍ ഡിസൂസ’. ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. നല്ലവനായ കള്ളന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ചിത്രം ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രേക്ഷകരെ കാണാന്‍ ലൈവില്‍ എത്തിയിരിക്കുകയാണ് ഈ സിനിമയിലെ നായിക സുരഭി ലക്ഷ്മി.

city exchange

‘കള്ളന്‍ ഡിസൂസ’ എന്ന പേരു കേള്‍ക്കുമ്പോ മുന്‍പ് പുറത്തിറങ്ങിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ളിയിലെ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രം കള്ളന്‍ ഡിസൂസയെയാണ് ചില പ്രേക്ഷകര്‍ പ്രതീക്ഷിച്ചു കൊണ്ട് സിനിമ കാണാനെത്തുന്നത്, എന്നാല്‍ ആ ഒരു കള്ളനല്ല ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. മുഴുനീള കോമഡി ചിത്രം എന്നതിലുപരി ഒരു സാധാരണ സ്ത്രീയുടെയും കള്ളന്റെയും ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ‘കള്ളന്‍ ഡിസൂസ’. കുടുംബത്തിലും സമൂഹത്തിലും അബലയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സ്ത്രീയുടെ ശക്തമായ തിരിച്ചു വരവിനെയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ വരച്ചു കാണിക്കുന്നത്. ‘അരക്കള്ളന്‍ മുക്കാ കള്ളന്‍’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നിര്‍ദ്ദേശിച്ച പേര് എങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ‘കള്ളന്‍ ഡിസൂസ’ എന്ന പേരിലേക്ക് അവസാനം ചെന്നെത്തിയത്. അങ്ങനെ ഒരു പേരായിരുന്നു ചിത്രത്തിനെങ്കില്‍ ഇപ്പോള്‍ വരുന്ന നെഗറ്റീവ് കമെന്റുകള്‍ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല.

കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കാന്‍ സാധ്യതയുള്ള കള്ളന്റെ മികച്ചൊരു കുടുംബ കഥയാണ് ‘കള്ളന്‍ ഡിസൂസ’. ഒരു വലിയ ചിത്രമെന്നോ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആക്ഷനോ സസ്പെന്‍സോ ഒന്നും തന്നെ ഉണ്ടെന്ന അവകശവാദം ഇല്ലാതെ വന്ന ‘കള്ളന്‍ ഡിസൂസ’ ഒരു പക്കാ സ്ത്രീ ശാക്തീകരണം തന്നെയാണ് പറയുന്നത്. ഈ സാഹചര്യത്തിലും ഇത്തരം നെഗറ്റീവ് കമെന്റുകള്‍ പ്രചരിപ്പിക്കുന്നതില്‍ ദുഃഖമുണ്ടെന്ന് സുരഭി ലൈവില്‍ പറയുന്നു.

- Advertisement -
Ad image

റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ. റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും അണിനിരക്കുന്നു.

അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. എഡിറ്റര്‍: റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍ എം ബാദുഷ, പി ആര്‍ ഒ: പി ശിവപ്രസാദ്.

https://fb.watch/bcBQLS10FJ/
Share This Article
Leave a Comment
error: Content is protected !!