കേരള എന്‍ ജി ഒ യൂണിയനില്‍ ചേര്‍ന്നു

Web Desk
1 Min Read

തിരുവനന്തപുരം: കേരള എന്‍ ജി ഒ സെന്റര്‍ സംസ്ഥാന പ്രസിഡന്റ് പനവൂര്‍ നാസറും മറ്റു സംസ്ഥാന ഭാരവാഹികളും കേരള എന്‍ ജി ഒ യൂണിയനില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ അജിത്തും ചേര്‍ന്ന് പനവൂര്‍ നാസര്‍, എന്‍ ജി ഒ സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ജി സജിപിള്ള, സംസ്ഥാന സെക്രട്ടറിമാരായിരുന്ന ബിന്ദുലാല്‍ ചിറമേല്‍, എം എസ് ബിജു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദിത്ത് എന്നിവര്‍ക്ക് എന്‍ ജി ഒ യൂണിയനില്‍ അംഗത്വം നല്‍കി സ്വീകരിച്ചു.

city exchange

സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യനിര രൂപപ്പെടേണ്ട കാലഘട്ടമാണിതെന്നും അതിനായി കേരള എന്‍ ജി ഒ യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും സമാന ചിന്താഗതിക്കാരായ സര്‍വീസ് സംഘടനകള്‍ വേറിട്ടുനിന്ന് പ്രവര്‍ത്തിക്കാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുകൊണ്ടാണ് കേരള എന്‍ ജി ഒ യൂണിയനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് സ്വീകരണ യോഗത്തില്‍ പനവൂര്‍ നാസര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!