ജുവല്‍ മേരി നായികയാകുന്ന ക്ഷണികം സിനിമയിലെ വിരഹാര്‍ദ്രമായ ഗാനങ്ങള്‍ പുറത്തിറക്കി

Web Desk
1 Min Read

തിരുവനന്തപുരം: സംഭവ കഥയെ ആസ്പദമാക്കി രാജീവ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ക്ഷണികം സിനിമയുടെ ഓഡിയോ പ്രകാശനവും ടീസര്‍ ലോഞ്ചും തിരുവനന്തപുരം സ്വാതിതിരുനാള്‍ മ്യൂസിക് കോളേജില്‍ നടന്നു. ഓമനക്കുട്ടി ടീച്ചര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, സംവിധായകന്‍ മധുപാല്‍, വി ടി സുനില്‍, ഗായകന്‍ ഹരിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange

സത്യം ഓഡിയോസ് പകര്‍പ്പവകാശമെടുത്ത ഗാനങ്ങളുടെ തുക ശ്രീചിത്ര ഹോമിലും ശിശുഭവനിലും കാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിച്ചു. പ്രണയത്തിന്റെ സന്തോഷവും വിരഹത്തിന്റെ വേദനയും നിറഞ്ഞ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വാനമ്പാടി കെ എസ് ചിത്രയുടെ ആലാപനത്തിലുള്ള താരാട്ട് ഗാനമാണ് പുറത്തിറങ്ങിയത്.

ആര്‍ പ്രൊഡക്ഷന്‍സ് ഫിലിമിയുടെ ബാനറിലാണ് നിര്‍മ്മാണം. ദീപ്തിനായര്‍ കഥയില്‍ അരവിന്ദ് ഉണ്ണിയാണ് ക്യാമറ. ചിത്രസംയോജനം- രാകേഷ് അശോക, സംഗീത സംവിധാനം- വി ടി സുനില്‍, ഗാനരചന- ഡോ: ഷീജാ വക്കം, ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്- സാംസണ്‍ സില്‍വ്വ, ഗായകന്‍- ഹരിശങ്കര്‍, പാട്ട് മിക്‌സിംഗ്- ഹരികൃഷ്ണന്‍, മാസ്റ്ററിംഗ്- ഷദാബ് റായീന്‍. അഭിനേതാക്കള്‍- ജുവല്‍ മേരി,
രൂപേഷ് രാജ്, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, രോഹിത് നായര്‍,
മീര നായര്‍, ഹരിശങ്കര്‍, ഓസ്റ്റിന്‍, സ്മിത അമ്പു, സുനില്‍ കലാബാബു, അമ്പൂട്ടി, ഷിന്റോ, ബൈജു, റോക്കി സുകുമാരന്‍, അരുണ്‍ സോള്‍, ശില്‍പ്പ, ബേബി നവമി അരവിന്ദ്, അഭിലാഷ് ശ്രീകുമാരന്‍.

- Advertisement -
Ad image

മാര്‍ച്ച് മാസത്തില്‍ തിയേറ്ററിലെത്തുന്ന ക്ഷണികത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷൗക്കത്ത് മന്നലംകുന്നും സ്റ്റില്‍സ് രാം ആര്‍ നായരും വിഷ്ണു മോഹനും കലാസംവിധാനം മനു ആര്‍ ഇവന്‍സും ഡിസൈന്‍സ് ആദിന്‍ ഒല്ലൂര്‍, പെപ്പര്‍ ബ്ലാക്കും ലെയിന്‍ പ്രൊഡ്യൂസര്‍ അഭിലാഷ് ശ്രീകുമാരന്‍ നായരുംപ്രെഡക്ഷന്‍ മാനേജര്‍ സുനില്‍കുമാറും പി ആര്‍ ഒ എം കെ ഷെജിന്‍ ആലപ്പുഴയുമാണ്. വിതരണം 72 ഫിലിം കമ്പനി.

Share This Article
Leave a Comment
error: Content is protected !!