ശിവരാത്രി: ജല പരിശോധനയും ക്ലോറിനേഷനും

Web Desk
1 Min Read

ആലുവ: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ ജലപരിശോധനയും കിണര്‍ ക്ലോറിനേഷനും നടത്തി.
മണപ്പുറം ക്ഷേത്രത്തിലെ കിണര്‍ ജലം എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്കയച്ചു.

city exchange

സമ്പൂര്‍ണ്ണ കിണര്‍ ക്ലോറിനേഷന്‍ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ നിര്‍വ്വഹിച്ചു. മണപ്പുറത്തിന് സമീപമുള്ള വീടുകളിലെ കിണറുകളുടെ ക്ലോറിനേഷന്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കും.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെബി മേത്തര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ എം പി സൈമണ്‍, ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു ഒ ജി, വാര്‍ഡ് കൗണ്‍സിലര്‍ ദിവ്യ സുനില്‍കുമാര്‍, ഡീന ഷിബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!