ചൈല്‍ഡ് ഹെല്‍പ്പ് ഫൗണ്ടേഷന്റെ കൊച്ചിയിലെ രണ്ടാമത് ബേബി ഫീഡിംഗ് സെന്റര്‍ ജനറല്‍ ആശുപത്രിയില്‍ തുറന്നു

Web Desk
1 Min Read

കൊച്ചി: രാജ്യമെമ്പാടും സാന്നിധ്യമുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ ചൈല്‍ഡ് ഹെല്‍പ്പ് ഫൗണ്ടേഷന്‍ (സി എച്ച് എഫ്) സ്ഥാപിച്ചു വരുന്ന ബേബി ഫീഡിംഗ് സെന്ററുകളില്‍ (ബി എഫ് സി) കൊച്ചിയിലെ രണ്ടാമത്തേത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുറന്നു. സി എച്ച് എഫ് റിസോഴ്സ് മാനേജര്‍ കെ എം നൈനാന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിത എ, സി എച്ച് എഫ് മാനേജര്‍ വില്‍സണ്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

city exchange

ഡോ. വര്‍ഗീസ്, റിനോ, പിഡിയാട്രിക് വിഭാഗം തലവന്‍ ഡോ. അനില്‍കുമാര്‍, പിഡീയാട്രിഷ്യന്‍ ഡോ. ബിലു, ഹെഡ് നേഴ്സ് പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു. വി പി എസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ ജനുവരി 11-നാണ് സി എച്ച് എഫിന്റെ കൊച്ചിയിലെ ആദ്യ ബി എഫ് സി തുറന്നത്. ആദ്യ സെന്ററില്‍ ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്താണ് ജനറല്‍ ആശുപത്രിയില്‍ക്കൂടി ഇപ്പോള്‍ സേവനകേന്ദ്രം തുറന്നതെന്ന് സി എച്ച് എഫ് സി ഇ ഒ ഷാജി വര്‍ഗീസ് പറഞ്ഞു.

2010-ല്‍ സുനില്‍ വര്‍ഗീസ്, രാജേന്ദ്ര പഥക്, ജുഗേന്ദര്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട സി എച്ച് എഫിന് നിലവില്‍ മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബി എഫ് സികളുണ്ട്. സമൂഹത്തില്‍, വിശേഷിച്ചും കുട്ടികളുടെ ജീവിതത്തില്‍, ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍, പൊതുഇടങ്ങളില്‍ വെച്ച് മുലയൂട്ടേണ്ടി വരുന്ന അമ്മമാര്‍ക്ക് സുരക്ഷതിവും സൗകര്യപ്രദവുമായി മുലയൂട്ടുന്നതിനുള്ള ഇടമാണ് ഇത്തരം ബ ിഎഫ് സികളിലൂടെ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു പുറമെ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടേയും ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവരുടേയും വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, ലിംഗസമത്വം, ആഹാരം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ മേഖലകളിലും ചൈല്‍ഡ് ഹെല്‍പ്പ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!