ധീരരാണവര്‍ വീരരും

Web Desk
1 Min Read

ഹരിത ഭംഗി തീര്‍ത്ത നാട്ടില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുപോലും പറന്നെത്തുന്ന ദേശാടനപക്ഷികളുടെ സങ്കേതകേന്ദ്രമായ ഏഴിമലയുടെ താഴ്വരയില്‍ കുന്നുകളാലും താഴ്വാരങ്ങളാലും ഇടതൂര്‍ന്ന നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും പച്ചപ്പരവതാനി വിരിച്ചു കിടക്കുന്ന വയലോലകളും പുരാതന ക്ഷേത്രങ്ങളും മസ്ജിദുകളും കൊണ്ട് മാതസംസ്‌കാരിക പൈതൃകത്തെയും പാരമ്പര്യത്തെയും വിളിച്ചറിച്ചോതുന്ന രാമന്തളി.

city exchange

പ്രകൃതി രമണീമായ അന്തരീക്ഷം, നിരവധി മഹത്തുക്കള്‍ നടന്നകന്ന വഴിയോരങ്ങള്‍, വിദേശാധിപത്യത്തിനെതിരെ സ്വന്തം രാജ്യത്തിന്റെ നിലനില്‍പ്പിനും അസ്ഥിത്വത്തിനും വേണ്ടി പോര്‍ച്ചുഗീസുകാരായ പറങ്കിപ്പടയോട് പടപൊരുതി രക്തസാക്ഷികളായവരാണ് കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍. ഈ ധീര ദേശാഭിമാനികളെ കുറിച്ച് ചരിത്ര രേഖകളില്‍ പ്രതിപാദിക്കുന്നുണ്ട്.

കുഞ്ഞാലി മരക്കാരെ പോലെത്തന്നെ പറങ്കിപ്പടയോട് പടവെട്ടി വീരമൃത്യു വരിച്ചവരാണ് കണ്ണൂരിലെ മമ്മാലിമാരും രാമന്തളിയിലെ പോക്കര്‍ മൂപ്പനും. കോട്ടക്കല്‍ മമ്മാലിമാരെപോലെ പറങ്കികളെ കിടുകിടാ വിറപ്പിച്ചവരാണ് നാവികവിദ്യയില്‍ ഉഗ്രപ്രതിഭകളുമായിരുന്ന കണ്ണൂരിലെ മമ്മാലിമാര്‍. ഇവരുടെ പ്രവര്‍ത്തന മണ്ഡലം കണ്ണൂര്‍ ജില്ലയിലെ ഏഴിമല ആയിരുന്നുവെന്നും പോര്‍ച്ചുഗീസ് ചരിത്രരേഖകളില്‍ കാണുന്നു. ഏഴിമല മമ്മാലിമാര്‍ എന്നും ഇവരെ വിശേഷിപ്പിക്കാറുണ്ട്.

- Advertisement -
Ad image

ഉത്തര മലബാറില്‍ മുസ്ലിം ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്ത ധീരദേശാഭിമാനികളായ മുസ്ലിം വീര മഹാത്മാകളാണ് രാമന്തളിയിലെ 17 രക്തസാക്ഷികള്‍. വിദേശിയരായ പറങ്കിപരിഷകളുടെ നിറത്തോക്കുകള്‍ക്ക് മുന്നില്‍ വിരിമാറു കാണിച്ചു അന്ത്യശ്വാസം അറ്റുപോകുന്നതുവരെ വീറോടെ പൊരുതിയ ധീര ദേശാഭിമാനികളായ രാമന്തളിയുടെ വീര സന്താനങ്ങളുടെ സ്മരണ നിര്‍ത്താനാണ് വര്‍ഷം തോറും ഉറൂസ് സംഘടിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!