ഹൈദരലി തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍

Web Desk
1 Min Read

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. സാമൂഹ്യ സേവനത്തിന് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

city exchange

തങ്ങളുടെ കുടുംബത്തോടെപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ സാധിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘സ്വജീവിതം സമൂഹനന്മക്കും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യന്‍ പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികള്‍.
അഗതികള്‍ക്കും അനാഥര്‍ക്കും തുണയാവുകയും ഒട്ടനവധി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണ്.
അടുത്ത കാലത്ത്, അദ്ദേഹത്തിന്റെ വസതിയിലെത്തി കുറച്ച് സ്നേഹനിമിഷങ്ങള്‍ പങ്കുവെക്കാന്‍ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം,’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

- Advertisement -
Ad image

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ ഹൈദരലി തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലായിരുന്നു ഹൈദരലി തങ്ങളുടെ അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു അങ്കമാലിയിലേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെയായിരുന്നു.

തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് നടക്കും.

Share This Article
Leave a Comment
error: Content is protected !!