

തിരുവനന്തപുരം: ആറന്മുള വാസ്തു വിദ്യാ ഗുരുകുലം തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ചുവര്‍ചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ ശ്രദ്ധേയമാകുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്നുള്‍പ്പെടെ 12 പ്രമുഖ കലാകാരന്മാരും ഗുരുകുലത്തിലെ കലാകാരന്മാരും ചേര്‍ന്ന് മുപ്പതിലധികം പ്രതിഭകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണി മുതല്‍ വിവിധ പരിപാടികള്‍, വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, ഡോക്യുമെന്ററി ഫിലിം പ്രദര്‍ശനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ഡോ. എം ജി ശശിഭൂഷന്‍, ഡോ. എ മോഹനാക്ഷന്‍ നായര്‍, കെ യു കൃഷ്ണകുമാര്‍, പ്രൊഫ. പ്രദോഷ്‌കുമാര്‍ മിശ്ര, ആര്‍ ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സെമിനാറുകള്‍ നയിച്ചു.


പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍, മുരുകന്‍ കാട്ടാക്കട, ജെ റെജികുമാര്‍ തുടങ്ങിയവര്‍ സെമിനാറുകള്‍ ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര ജയകുമാര്‍ കളമെഴുത്തും നാരായണ ഭട്ടതിരി മലയാളം കാലിഗ്രാഫി ഡെമോണ്‍സ്ട്രേഷനും നടത്തി. ക്യാമ്പ് 15ന് സമാപിക്കും.

