


വണ്‍ ടു വണ്‍ മീഡിയയുടെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത തക്കത്തിന് ഇതിനകം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മന്‍സൂര്‍ അലി നിര്‍മിച്ച തക്കത്തിന് വൈശാഖാണ് ക്യാമറ ചലിപ്പിച്ചത്. കിരണ്‍ നന്ദു മഠത്തില്‍ എഡിറ്റിംഗും പ്രതീക് അഭയങ്കാര്‍ സംഗീതവും ജിന്റോ തോമസ് അഡീഷണല്‍ സ്‌കോറും നിര്‍വഹിച്ച തക്കത്തിന്റെ കോസ്റ്റിയുമും കലയും ഫര്‍ഹാസ് മുഹമ്മദിന്റേതാണ്.
നിര്‍മലാ രാമനെന്ന ബിസിനസുകാരിയുടെ വിദേശ യാത്രക്കിടയിലാണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന കഥയുടെ സൗന്ദര്യം കിടക്കുന്നത് വിദേശത്തെ ഏതു രാജ്യത്തുമാകാമെന്ന അണിയറ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടിലാണ്. നിര്‍മലാ രാമന്‍ സന്ദര്‍ശിക്കുന്ന രാജ്യമേതെന്ന് കാഴ്ചക്കാരന് തിരിച്ചറിയാനാകാത്ത വിധത്തില്‍, എന്നാല്‍ അത് മലയാളികളുള്ള ഏത് രാജ്യവുമാകാമെന്ന തരത്തിലാണ് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രാജ്യം തിരിച്ചറിയാനുള്ള ഒരു അടയാളം പോലും ദൃശ്യങ്ങളിലെവിടേയും കാഴ്ചക്കാര്‍ക്ക് കണ്ടെത്താനാവില്ല. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്, കെട്ടിടങ്ങളുടെ നിര്‍മാണ രീതി തുടങ്ങി തിരിച്ചറിയാവുന്നതൊന്നും കാഴ്ചക്കാര്‍ക്കു മുമ്പില്‍ വരാതിരിക്കാന്‍ ബുദ്ധിപൂര്‍വ്വമായ നീക്കം നടന്നിട്ടുണ്ട്.

ഒരു കൊലപതകം ഒരുപാടു കൊലപാതകങ്ങള്‍ക്ക് പിന്നിലേക്ക് നയിക്കുന്ന കഥയാവട്ടെ ഒരു ഹൃസ്വചിത്രത്തിന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ മികച്ച സാങ്കേതികത ചേര്‍ത്തുവെക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനാവശ്യമായ രീതിയില്‍ ചിത്രം ഒരുക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്.
നിലവാരമുള്ള ട്രീറ്റ്‌മെന്റാണ് തക്കത്തിന്റെ മറ്റൊരു പ്രത്യേകത. ക്രൈം ത്രില്ലറിനാവശ്യമായ ഉദ്വേഗ നിമിഷങ്ങളെല്ലാം ചേര്‍ത്തുവെച്ച ചിത്രത്തിലെ ചില ചെറിയ കുഴപ്പങ്ങള്‍ കണ്ടില്ലെന്നു നടിക്കാവുന്നതേയുള്ളു. വേഷമിട്ടവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ടുപേര്‍, അവര്‍ കൂടുതല്‍ മികവുറ്റതാക്കിയെന്ന് എടുത്തു പറയേണ്ടതുണ്ട്.

