
തിരുവനന്തപുരം: പ്രണയ പശ്ചാതലത്തില്‍ ഷാഫി എസ് എസ് ഹുസൈന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ചിത്രം തേള് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തന്‍വീര്‍ ക്രിയേഷന്‍സിന്റെ ബാനറില്ജാസിംസൈനുലാബ്ദീന് നിര്‍മിക്കുന്ന ചിത്രത്തില്‍ അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും ഡയാന ഹമീദുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബിസിനസുകാരന്ധീരജ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിരഞ്ജനയെ വിവാഹം ചെയ്യുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെപ്രമേയം.കോട്ടയംരമേശ്, പാഷാണം ഷാജി, സാജന് പള്ളുരുത്തി, കോബ്ര സുരേഷ്, റിയാസ്നര്മല,ജോമോന് ജോഷി, ശരവണശക്തി,
അംബാനി, സജി വൈഗ, ശ്രീജിത്ത് ബി,ജയകൃഷ്ണന്, രമേശ്, റോയ്പാല, എബിന്, അപ്പിഹിപ്പി, ഐശ്വര്യ, ആര്യനന്ദ, സ്മൃതി, മീനാക്ഷി, കീര്‍ത്തന, ശ്രുതിക സുരേഷ്,സന്ധ്യ, നിഷ, സാറ സി ടി, ബേബി തന്‍ഹ ഫാത്തിമ,ബേബി വിപഞ്ചിക ശ്രീജിത്ത്, ബേബി ഗൗരികൃഷ്ണ തുടങ്ങിയവരാണ് മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


പത്മകുമാര്‍, ജയകൃഷ്ണന്, ഷഫീഖ്, രമേശ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ഛായാഗ്രഹണം: വിജീഷ് കപ്പാറ. ഗാനരചന: സുനില്‍ കൃഷ്ണഗാഥ, ചന്ദനം രവി. സംഗീതം: അഭി,അനീഷ്.
ആലാപനം: ജാസി ഗിഫ്റ്റ്, ഗായത്രി വിനോദ്, വിഭ ബാലചന്ദ്രന്, മനു തമ്പി. പശ്ചാത്തല സംഗീതം: ജെ കെ കീസ്. മേക്കപ്പ്: സ്വാമിനാഥന്. കോസ്റ്റ്യൂംസ്: വാഹിദ്. കലാസംവിധാനം: അടൂര്മണിക്കുട്ടന്. എഡിറ്റിംഗ്: ബിബിന്‍ വിശ്വല്‍ ഡോണ്‍സ്. ചീഫ് അസോസിയേറ്റ്ഡയറക്ടര്: ഷാക്കിര്വര്ക്കല.അസോസിയേറ്റ് ഡയറക്ടര്‍: ജോമോന് കോട്ടയം. എഫക്ട്സ്: രാജ് മാര്‍ത്താണ്ഡം, ഷൈന്‍ ഡി ജോണ്‍. ആക്ഷന്‍: ജിറോഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര്: അരുണ്‍ സിത്താര,. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അജയഘോഷ് പരവൂര്‍. പി ആര് ഒ: റഹിംപനവൂര്‍.
തിരുവനന്തപുരം, വാഗമണ്‍, അടൂര്എന്നിവിടങ്ങളിലാണ് തേള് ചിത്രീകരിച്ചത്.
