

: രാഷ്ട്രീയ പ്രവര്‍ത്തകയും നയതന്ത്രജ്ഞയും യു എസിലെ ആദ്യ വനിത സ്റ്റേറ്റ് സെക്രട്ടറിയുമായ മഡലീന്‍ ആല്‍ബ്രൈറ്റ് അന്തരിച്ചു. 84 വയസായിരുന്നു. ബില്‍ ക്ലിന്റന്റെ ഭരണത്തില്‍ കീഴിലാണ് 1996 ഡിസംബര്‍ അഞ്ചിന് മഡലീന്‍ സ്റ്റേറ്റ് സെക്രട്ടറിയായി നാല് വര്‍ഷം സേവനം അനുഷ്ഠിച്ചത്. യു എന്നില്‍ അംബാസിഡറായും ഇവര്‍ ജോലി ചെയ്തിട്ടുണ്ട്.

ആ കാലഘട്ടത്തില്‍ യു എസ് ഭരണത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയായിരുന്നു ഇവര്‍. പ്രാഗില്‍ ജനിച്ച ചെക്കോസ്ലോവാക്യ പൗരയായിരുന്നു ആല്‍ബ്രൈറ്റ്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. തങ്ങള്‍ക്ക് സ്‌നേഹധിനിയായ അമ്മ, മുത്തശ്ശി, സഹോദരി, സുഹൃത്ത് എല്ലാമായ ആല്‍ബ്രെറ്റിനെ നഷ്ടപ്പെട്ടുവെന്ന് മരണവിവരം പങ്കുവെച്ചുകൊണ്ട് കുടുംബം ട്വിറ്ററില്‍ കുറിച്ചു. ആല്‍ബ്രൈറ്റ് ക്യാന്‍സര്‍ രോഗിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2012ല്‍ ഒബാമ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ഇവരെ ആദരിച്ചിരുന്നു. രാജ്യത്തെ പൗരന് ലഭിക്കാവുന്ന ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് മെഡല്‍ ഓഫ് ഫ്രീഡം. അവരുടെ ജീവിതം എല്ലാ അമേരിക്കന്‍ പൗരര്‍ക്കും പ്രചോദനമാണ് എന്നായിരുന്നു ബരാക് ഒബാമയുടെ പ്രതികരണം
ആല്‍ബ്രെറ്റ് ‘സ്വാതന്ത്ര്യത്തിനായുള്ള ഒരു ശക്തിയും’ ‘നാറ്റോയുടെ തുറന്ന ചാമ്പ്യനുമാണ്’ എന്ന് നാറ്റോയുടെ നിലവിലെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് അനുശോചിച്ചു. ലോകത്ത് സമാധാനം നിലനിര്‍ത്താനായി സ്വതന്ത്ര സമൂഹങ്ങളുടെ പ്രാധാന്യം മനസിലാക്കിയിട്ടുള്ള ആളാണ് ആല്‍ബ്രെറ്റ് എന്ന് മുന്‍ യു എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് പറഞ്ഞു. പരമ്പരാഗത രീതികളെ തകര്‍ത്തുകൊണ്ടായിരുന്നു ആല്‍ബ്രൈറ്റിന്റെ പ്രവര്‍ത്തനങ്ങളെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
1937ല്‍ പ്രാഗിലായിരുന്നു ആല്‍ബ്രെറ്റിന്റെ ജനനം. പ്രാഗ് അന്ന് ചെക്കോസ്ലാവാക്യയുടെ ഭാഗമായിരുന്നു. ആല്‍ബ്രെറ്റിന്റെ പിതാവ് ചെക്കോസ്ലോവാക്യയിലെ നയതന്ത്രഞ്ജനായിരുന്നു. നാസികള്‍ രാജ്യം പിടിച്ചെടുത്തപ്പോള്‍ ഈ കുടുംബം സ്വന്തം രാജ്യം വിടാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. 1948ലാണ് ആല്‍ബ്രെറ്റ് യു എസിലെത്തിയത്. അതേ വര്‍ഷം രാഷ്ട്രീയ അഭയാര്‍ഥികളായി തങ്ങളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. 1957ല്‍ ആല്‍ബ്രൈറ്റിന് യു എസ് പൗരത്വം ലഭിച്ചു.

