കെ എം എ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

Web Desk
1 Min Read

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. കടവന്ത്ര ഒലീവ് ഡൗണ്‍ടൗണില്‍ നടന്ന പരിപാടിയില്‍ കെ എം എ പ്രസിഡന്റ് ആര്‍ മാധവ് ചന്ദ്രന്‍ സ്‌കോളര്‍ഷിപ്പുകള്‍ കൈമാറി.
ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്ത് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൈത്താങ്ങാവുന്ന പ്രവര്‍ത്തനമാണ് കെ എം എ നിര്‍വഹിക്കുന്നതെന്നും ഭാവിയില്‍ വിദ്യാഭ്യാസത്തിന് ശേഷം മികച്ച ജോലി ലഭ്യമാകുന്നതോടെ ഇപ്പോള്‍ സ്‌കോളര്‍ഷിപ്പ് നേടുന്നവര്‍ അടുത്ത തലമുറയ്ക്ക് ഇത് നല്കാനുള്ള പദ്ധതികളുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

city exchange

അക്കാദമിക മികവും കുടുംബത്തിന്റെ സാമ്പത്തിക പശ്ചാതലവും ഉള്‍പ്പെടെ പരിഗണിച്ചാണ് ആദ്യഘട്ടത്തില്‍ 40 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്കുന്നത്. അടുത്ത ഘട്ടങ്ങളിലും കൂടുതല്‍ പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് സമ്മാനിക്കും. ആദ്യഘട്ടത്തിലെ നാല്‍പ്പത് പേരെ പ്രതിനിധീകരിച്ച് അഞ്ചു പേരാണ് സ്‌കോളര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങിയത്.
എം ബി ബി എസ്, എന്‍ജിനിയറിംഗ്, ബി ഡി എസ്, ബി എ എം എസ്, നഴ്‌സിംഗ്, സി എ, എം ബി എ, എം കോം തുടങ്ങിയ വിദ്യാഭ്യാസങ്ങള്‍ നടത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്കിയത്. ഇതോടൊപ്പം പ്രത്യേക കാറ്റഗറിയില്‍ രണ്ട് അന്ധ, ബധിര വിദ്യാര്‍ഥികളുിം സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുണ്ട്.

ഹയര്‍ എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പ് ചെയര്‍മാന്‍ ദിനേഷ് പി തമ്പി, കെ എം എ മുന്‍ പ്രസിഡന്റും ജൂറി അംഗവുമായ എസ് ആര്‍ നായര്‍, ജൂറി അംഗം എ ബാലകൃഷ്ണന്‍, കെ എം എ ഹോണററി സെക്രട്ടറി ജോമോന്‍ കെ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!