റാങ്കിന്റെ തിളക്കത്തില്‍ പ്രിയങ്ക

Web Desk
1 Min Read

കോഴിക്കോട്: കംപ്യൂട്ടര്‍ കോഡിങിന്റെ മായിക ലോകം തെട്ടറിഞ്ഞ് കീം പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ പ്രിയങ്ക പാലേരിക്ക് താത്പര്യം കംപ്യൂട്ടല്‍ സയന്‍സില്‍ ഉപരിപഠനം. ജെ ഇ ഇക്ക് വേണ്ടി പരിശീലനം നടത്തി വെറുതെ കീമും ഒന്നു ശ്രമിക്കാമെന്ന് വച്ചപ്പോള്‍ പ്രിയങ്കയ്ക്ക് ലഭിച്ചത് കീം എന്‍ജിനീയറിങില്‍ എട്ടാം റാങ്ക്. ദുബായില്‍ ഡോക്ടര്‍മാരായ വടകര ചോറോട് പാലാരി കിഷോര്‍കുമാര്‍- നിഷ ദമ്പതികളുടെ മകളാണ്.

city exchange

ഇരട്ട സഹോദരി പ്രിയക്കൊപ്പമാണ് പ്രിയങ്കയുടെ മുന്നേറ്റം. പ്രിയക്കു എന്‍ജിനീയറിങില്‍ 17-ാം റാങ്കുണ്ട്. ഇവരുടെ സ്‌കൂള്‍ വിദ്യാഭ്യാസം ദുബയിലായിരുന്നു. പ്ലസ് ടുവിന് കംപ്യൂട്ടന്‍ സയന്‍സ് തെരഞ്ഞെടുത്ത പ്രിയങ്കയെ അധ്യാപകരാണ് കംപ്യൂട്ടര്‍ കോഡിങിന്റെ മായികലോകത്തേക്ക് തിരിച്ചുവിട്ടത്. പിന്നീട് അത് സ്വപ്നമായി പ്രിയങ്ക ഏറ്റെടുത്തു.

ദുബായിലായിരുന്ന ഇരുവരും ഇപ്പോള്‍ നാട്ടുലുണ്ട്്. കോഴിക്കോട് സരോവരം മാന്‍ഗ്രോവ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഇവര്‍ കൗണ്‍സിലിങിനുള്ള തയാറെടുപ്പിലാണ്. മൂത്തസഹോദരി അശ്വതി പാലേരി യു എസില്‍ ഡോക്ടറാണ്. ഇന്ത്യയില്‍ ഉപരിപഠനം നടത്താനാണ് ഇവര്‍ക്ക് താത്പര്യം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!