

ദോഹ: കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇഫ്താറില്‍ പങ്കെടുക്കാനെത്തി.

ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍, പ്രമുഖ പ്രവാസി ആക്ടിവിസ്റ്റ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അടക്കമുള്ള ഖത്തറിലെ പൗരപ്രമുഖര്‍, മറ്റു ജില്ലകളിലെ ഭാരവാഹികള്‍, കോഴിക്കോട് ജില്ലയിലെ മണ്ഡലം കമ്മിറ്റി നേതാക്കന്മാര്, ഇന്‍കാസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി.

ജില്ലാ പ്രസിഡന്റ് അഷ്റഫ് വടകര, ജനറല്‍ സെക്രട്ടറി അബ്ബാസ് സി വി, ട്രഷറര്‍ ഹരീഷ് കുമാര്‍, വൈസ് പ്രസിഡണ്ട് ഷംസു അത്തോളി, സെക്രട്ടറിമാരായ ഷഫീക്ക് കുയിമ്പില്‍, മുഹമ്മദലി വാണിമേല്‍, ഗഫൂര്‍ ബാലുശ്ശേരി, അസീസ് പുറായില്‍ എന്നിവര്‍ നേതൃത്വം നല്കി.

