മിസ് കോണ്‍ഫിഡന്റ് ഇന്ത്യ പേജന്റ് 20ന്

Web Desk
1 Min Read

കൊച്ചി: മിസ് കോണ്‍ഫിഡന്റ് ഇന്ത്യ ഫസ്റ്റ് എഡിഷന്‍ ഏപ്രില്‍ 20ന് ഉച്ചക്ക് ഒരു മണി മുതല്‍ നാലു വരെ ലുലു മാരിയറ്റില്‍ അരങ്ങേറും. കേരള ഫാഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന മിസ് കോണ്‍ഫിഡന്റ് ഇന്ത്യ പേജന്റില്‍ 12 മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.

city exchange

കഴിവുറ്റ പുതിയവരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന മിസ് കോണ്‍ഫിഡന്റ് ഇന്ത്യ സൗന്ദര്യ റാണിക്ക് ഒരുലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. രണ്ടാം സ്ഥാനത്തിന് മുപ്പതിനായിരം രൂപയും മൂന്നാം സ്ഥാനത്തിന് പതിനായിരം രൂപയുമാണ് സമ്മാനം ലഭിക്കുക. ഫീസ് ഈടാക്കാതെയാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുക്കുന്നതെന്ന പ്രത്യേകതയും മിസ് കോണ്‍ഫിഡന്റ് ഇന്ത്യ മത്സരത്തിനുണ്ട്.

പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ മുന്നൂറോളം യുവതികള്‍ മത്സരിച്ച പ്രാഥമിക റൗണ്ടില്‍ നിന്നും ഓഡിഷന്‍ വഴി തെരഞ്ഞെടുത്ത 12 പേരാണ് ഫൈനലില്‍ മത്സരിക്കുന്നത്. ട്രഡീഷന്‍ വെയര്‍, ലഹങ്ക റൗണ്ട്, ഈവനിംഗ് ഗൗണ്‍ റൗണ്ട് വിഭാഗങ്ങളിലാണ് ഫൈനല്‍ മത്സരം നടക്കുക.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുഖ്യപ്രായോജകരായ മിസ് കോണ്‍ഫിഡന്റ് ഇന്ത്യ മത്സരത്തിന്റെ ഷോ കോറിയോഗ്രാഫര്‍ ശ്യാം ഖാനും ഗ്രൂമര്‍ ജൂഡ് ഫിലിക്‌സുമാണ്.
വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി ജെ, ലിനി റോയ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം ഡി ടി എ ജോസഫ്‌, കെ എഫ് എല്‍ സ്ഥാപകനും ഷോ പ്രൊഡ്യൂസറുമായ അഭില്‍ദേവ് എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!