മഞ്ജുവാര്യരുടെ മൊഴി വീണ്ടുമെടുത്തു

Web Desk
1 Min Read

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മഞ്ജു വാര്യരുടെ മൊഴി വീണ്ടുമെടുത്തു. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ ഹോട്ടലില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്.

city exchange

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതിനും കൂടിയായിരുന്നു മൊഴിയെടുത്തതെന്നാണ് വിവരം. മഞ്ജുവില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്ന സൂചനയുണ്ട്. ഫോണില്‍ നിന്നും ദിലീപ് നീക്കം ചെയ്ത നമ്പറുകളെ കുറിച്ചും മഞ്ജുവില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തിയതായി വിവരമുണ്ട്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മഞ്ജുവിന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും എടുത്തത്. മഞ്ജുവിന് കരിക്കകം ക്ഷേത്രത്തില്‍ നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ദിലീപിന് താത്പര്യമുണ്ടായിരുന്നില്ലെന്നും താന്‍ മുഖേന വന്ന പരിപാടിയായതിനാല്‍ അര്‍ധരാത്രി തന്നെ വിളിച്ച് ദിലീപ് പരിപാടി മുടക്കാന്‍ ശ്രമിച്ചതായും ഒടുവില്‍ ആക്രോശിച്ചതായും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. തന്റെ അക്കൗണ്ട് ഫ്രീസായെന്നും തന്റെ പക്കല്‍ പണമില്ലെന്നും പരിപാടി കിട്ടിയാല്‍ ആശ്വാസമാകുമെന്നും മഞ്ജു ഭാഗ്യലക്ഷ്മിയോട് പറഞ്ഞിരുന്നു. മഞ്ജുവിന്റെ അനുവാദത്തോടെയാണ് താനിപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടി വിയിലെ പരിപാടിയില്‍ വിശദമാക്കിയിരുന്നു.

- Advertisement -
Ad image

മഞ്ജുവിന്റെ നൃത്തപരിപാടിക്ക് ക്ഷേത്രക്കമ്മിറ്റിക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ച് തന്നെ വിളിച്ച കാലത്ത് തനിക്ക് മഞ്ജു വാര്യരെ പരിചയമുണ്ടായിരുന്നില്ലെന്നും ഗീതു മോഹന്‍ദാസിനോട് ഈ വിവരം പറഞ്ഞപ്പോള്‍ നേരിട്ട് വിളിക്കാന്‍ ആവശ്യപ്പെട്ട് നമ്പര്‍ നല്കുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജു പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ ക്ഷേത്രം ഭാരവാഹികളോട് കാര്യം പറഞ്ഞുവെന്നും പ്രതിഫലം ഉള്‍പ്പെടെ അവര്‍ നേരിട്ട് സംസാരിക്കുകയും മഞ്ജു ആവശ്യപ്പെട്ട തുക ക്ഷേത്രം ഭാരവാഹികള്‍ നല്കുകയും ചെയ്തുവെന്നാണ് അറിവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ അനൂപിനെ മൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നതുമായി ബന്ധപ്പെട്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

Share This Article
Leave a Comment
error: Content is protected !!