

രാമന്തളി: യു എ ഇ സോക്കറും സോക്കര്‍ എഫ് സി രാമന്തളിയും സംഘടിപ്പിച്ച റമദാന്‍ റിലീഫും സ്്‌നേഹാദരവും ഡി വൈ എസ് പി ഇ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സോക്കര്‍ എഫ് സി രാമന്തളി പ്രസിഡണ്ട് കെ കെ സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ ഫസീല്‍ സ്വാഗതവും അഫ്‌സല്‍ രാമന്തളി ആമുഖ ഭാഷണവും നടത്തി.

ബെസ്റ്റ് ഓഫ് ഇയര്‍ 21 അവാര്‍ഡ് കെ കെ ഇസ്മായില്‍, ആദരവ് അറുമാടി നാരായണന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി കെ ഫസീല്‍ എന്നിവര്‍ ഡി വൈ എസ് പിയില്‍ നിന്നും കോവിഡ്കാല സേവനത്തിന് ആംബുലന്‍സ് ഡ്രൈവര്‍മാരായ സി യൂനസ്, സി എ നസീര്‍, എ കെ റഊഫ്, സി യൂനസ്, പ്രശസ്ത സേവനത്തിന് കോച്ചന്‍ അബ്ദുല്ല, കെ കെ ഇല്യാസ്, സി ടി ഇസ്മായില്‍, നങ്ങാരത്ത് അബ്ദുറഹിമാര്‍ എന്നിവര്‍ക്ക് യഥാക്രമം പി എം ശുഹൈബ, എ ടി ഇസ്മായില്‍ ഹാജി, ഇ എം പി ഇല്യാസ് എന്നിവര്‍ നല്‍കി. റിലീഫ് വിഭവങ്ങള്‍ റിലീഫ് കണ്‍വീനര്‍ കോച്ചന്‍ അബ്ദുല്ലയില്‍ നിന്നും സോക്കര്‍ പ്രസിഡണ്ട് കെ കെ സി അബ്ദുല്ല സ്വീകരിച്ചു.

റിലീഫ് വിതരണോദ്ഘാടനം മഹല്‍ ഖത്തീബ് അബൂ ഫിദ റഷാദി നിര്‍വ്വഹിച്ചു. പുതുവസ്ത്ര വിതരണം യു എ ഇ സോക്കര്‍ പ്രസിഡണ്ട് കെ കെ മുഹമ്മദ് നടത്തി. നൂറുകണക്കിന് കിറ്റുകളും പെരുന്നാള്‍ വസ്ത്രങ്ങളുമാണ് വിതരണം ചെയ്തത്.
വൈസ് പ്രസിഡണ്ട് കെ വി ഹംസ, പി എം ലത്തീഫ്, വിജയന്‍, ഷുഹൈബ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

