ബാരിയര്‍ ഫ്രീ കേരള ലക്ഷ്യം ഉടന്‍ കൈവരിക്കുമെന്ന് മന്ത്രി ബിന്ദു

Web Desk
1 Min Read

ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പടെ ഭിന്നശേഷി സൗഹൃദമാക്കി ബാരിയര്‍ ഫ്രീ കേരള എന്ന ലക്ഷ്യത്തിലേയ്ക്ക് സംസ്ഥാനം അടുക്കുകയാണെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഭിന്നശേഷി മേഖലയില്‍ രാജ്യത്തിന് മാതൃകയാകുന്ന സംസ്ഥാനം ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യു ഡി ഐ ഡി കാര്‍ഡ് വിതരണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

city exchange

നിപ്മറില്‍ അരംഭിച്ച വിവിധ ഗവേഷണ കേന്ദ്രങ്ങളും അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ചൈല്‍ഡ് ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, സെറിബ്രല്‍ പാള്‍സി റിസര്‍ച്ച് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍, ഡാന്‍സ് ആന്‍ഡ് മ്യൂസിക് തിയേറ്റര്‍, എംപവര്‍ ത്രൂ വൊക്കേഷനലൈസേഷന്‍ പദ്ധതി, കോണ്‍ഫറന്‍സ് ഹാള്‍, സൗരോര്‍ജ പാര്‍ക്ക് എന്നിവയാണ് നാടിന് സമര്‍പ്പിച്ചത്. 3.25 കോടിയുടെ പദ്ധതികള്‍ ആണ് സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയായ കിരണങ്ങള്‍-2022 എന്ന പേരിലാണ് സമര്‍പ്പണ ചടങ്ങ് സംഘടിപ്പിച്ചത്.

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസന്‍, ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ അസ്ഗര്‍ഷാ, പഞ്ചായത്ത് അംഗം മേരി ഐസക് എന്നിവര്‍ സംബന്ധിച്ചു. കെ എസ് എസ് എം എക്സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. ചിത്ര എസ് സ്വാഗതവും നിപ്മര്‍ എക്സിക്യുട്ടീവ് ഡയരക്ടര്‍ ഇന്‍ ചാര്‍ജ് സി ചന്ദ്രബാബു നന്ദിയും ആശംസിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!