ബനാറസ് ഹിന്ദു സര്‍വകലാശാല വി സി ഇഫ്താറില്‍ പങ്കെടുത്തതിന് എ ബി വി പി പ്രതിഷേധം; പ്രതിഷേധിച്ചവര്‍ അവസരവാദികളെന്ന് സര്‍വകലാശാല

Web Desk
1 Min Read

ലഖ്നൗ: ബനാറസ് ഹിന്ദു സര്‍വകലാശായിലെ ഗേള്‍സ് ഹോസ്റ്റലില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ എ ബി വി പി പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ സുധീര്‍ കെ ജെയിനിന്റെ കോലം കത്തിച്ചു.

city exchange

വൈസ് ചാന്‍സലര്‍ ‘ഇഫ്താറുകളില്‍ പങ്കെടുക്കുന്ന ഒരു പുതിയ രീതി ആരംഭിച്ചു’ എന്നാണ് എ ബി വി പി ആരോപിച്ചത്. എന്നാല്‍ എ ബി വി പിയുടെ ആരോപണം നിഷേധിച്ച ബനാറസ് ഹിന്ദു സര്‍വകലാശാല അധികൃതര്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ഇഫ്താര്‍ വിരുന്നില്‍ വി സി പങ്കെടുക്കുന്നത് സര്‍വകലാശാലയിലെ പാരമ്പര്യമാണെന്ന് അറിയിച്ചു.

ഇതാദ്യമായല്ല ഒരു വി സി ഇഫ്താറില്‍ പങ്കെടുക്കുന്നതെന്നും എല്ലാ വര്‍ഷവുമുള്ള പരിപാടിയാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഇഫ്താര്‍ വിരുന്ന് മുടങ്ങികിടക്കുകയായിരുന്നുവെന്നും സര്‍വകലാശാല അറിയിച്ചു. തങ്ങളുടെ കാമ്പസ് മതേതരമാണെന്നും ഇത് ഒരു പുതിയ രീതിയല്ലെന്നും ബനാറസ് ഹിന്ദു സര്‍വകലാശാല പി ആര്‍ ഒ ഡോ. രാജേഷ് സിംഗ് പറഞ്ഞു.

- Advertisement -
Ad image

വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നു വിശദമാക്കിയ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ പബ്ലിസിറ്റിക്ക് വേണ്ടി പ്രതിഷേധിക്കുന്ന അവസരവാദികളാണ് അവരെന്നും അവര്‍ക്ക് പ്രത്യയശാസ്ത്രമില്ലെന്നും. അവരുടെ ഏക ലക്ഷ്യം സര്‍വകലാശാലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കുക എന്നതാണെന്നും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!