മതവിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസ്

Web Desk
0 Min Read

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെതിരെ കേസ്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങക്കെതിരെ ഡി ജി പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരണ് കേസെടുത്തത്.

city exchange

ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ തിരുവനന്തപുരം അനന്തപുരിയില്‍ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പി സി ജോര്‍ജ് കടുത്ത വര്‍ഗ്ഗീയത പ്രസംഗിച്ചത്.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ കോപ്പി ഫേസ്ബുക്ക് പേജിലൂടെ ഫിറോസ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!