ഇസ്ലാമിക് സ്റ്റഡി സെന്റര്‍ ദോഹ ബ്രാഞ്ച്: അബ്ദുല്‍ ലത്തീഫ് നല്ലളം പ്രിന്‍സിപ്പല്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബിന്‍ മഹ്മൂദിലെ ഗ്രീന്‍വുഡ് സ്‌കൂളില്‍ ആരംഭിക്കുന്ന ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദ്റസാ പ്രിന്‍സിപ്പലായി അബ്ദുല്‍ ലത്തീഫ് നല്ലളത്തെ നിയമിച്ചു.

city exchange

ഏറെ പുതുമകളോടെ 2022 സെപ്തംബര്‍ മുതല്‍ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചില്‍ ഖുര്‍ആന്‍ പഠനത്തിനും അറബി ഭാഷക്കും പ്രാമുഖ്യം നല്‍കും.

പ്രിന്‍സിപ്പലായി നിയമിതനായ അബ്ദുല്‍ ലത്തീഫ് നല്ലളം അറബി, ഇംഗ്ലീഷ് ഭാഷകളിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ഈജിപ്തിലെ അറബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസില്‍ നിന്ന് ഖുര്‍ആന്‍, അറബി അധ്യാപനത്തില്‍ ഇന്റര്‍നാഷണല്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ട്രാന്‍സ്ലേറ്റര്‍സ് അസോസിയേഷന്‍ അംഗമാണ്. അധ്യാപനത്തിലും സ്ഥാപനഭരണരംഗത്തും ഇരുപതില്‍ കൂടുതല്‍ വര്‍ഷത്തെ പരിചയമുണ്ട്. നിലവില്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ തുമാമയുടെ അക്കാഡമിക് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.

- Advertisement -
Ad image

ദോഹ ബ്രാഞ്ചില്‍ ചെറിയ ക്ലാസ്സുകളില്‍ അല്‍ഫിത്വ്‌റ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കുമെന്ന് മദ്റസാ ചെയര്‍മാന്‍ നാസിറുദ്ധീന്‍ ചെമ്മാട് അറിയിച്ചു.

അഡ്മിഷന് വേണ്ടി 5509 0354/ 6654 0029 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!