കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസനം ഉടന്‍ യാഥാര്‍ഥ്യമാക്കണം: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്

Web Desk
1 Min Read

കോഴിക്കോട് : 75 കോടി വികസനത്തിന് അനുമതി ലഭിച്ച കോഴിക്കോട് റെയില്‍ വേ സ്റ്റേഷന്‍ പദ്ദതി തുടങ്ങിയിടത്ത് തന്നെയെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് . പദ്ദതി വേഗത്തില്‍ നടപടിയിലേക്ക് കടക്കണമെന്നാവശ്യപ്പെട്ട് ചേംബര്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനയച്ച നിവേദത്തിലൂടെ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ റെയില്‍ വേ സ്റ്റേഷനുകളില്‍ അന്താരാഷ്ട തലത്തിലേക്ക് ഉയര്‍ത്താന്‍ 2017 ല്‍ 23 റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്ന് കോഴിക്കാട് റെയില്‍വെസ്റ്റേഷന്‍ ആ വര്‍ഷം തന്നെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചു. ആദ്യം ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുള്ളവരോട് ഡിസൈന്‍ സമര്‍പ്പിക്കുവാനാണു തീരുമാനം ഉണ്ടായിരുന്നത്. അത് പ്രകാരം ആദ്യ ടെന്‍ഡര്‍ സമര്‍പ്പിച്ച യു.എല്‍.സി.സി.എസ്. ഡിസൈന്‍ ഉണ്ടാക്കി റെയില്‍വേ ലാന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിക്ക് 2018ല്‍ 75 കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം ഡിസൈന്‍ സമര്‍പ്പിച്ചിരുന്നെവെങ്കിലും ഇതേ വരെആര്‍.എല്‍.ഡി.എ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടില്ല. അതിനാല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസനം ഇന്നും തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണെന്ന് മലബാര്‍ ചേംബര്‍ പ്രസിഡണ്ട് കെ .വി. ഹസീബ് അഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗം വിലയിരുത്തി. യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ എം നിത്യാനന്ദ് കാമത്ത്, എം.പി.എം. മുബഷിര്‍, മുന്‍ പ്രസിഡന്റ് എ. ശ്യാം സുന്ദര്‍, പി. സ് സുബില്‍ , നയന്‍ ജെ ഷാ തുടങ്ങിയവര്‍ സംസാരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!