മെഡിക്കല്‍ ഉപകരണ വിതരണവും വിദ്യാര്‍ഥികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും നാളെ

Web Desk
2 Min Read

പയ്യന്നൂര്‍: ഉളിയത്ത് കടവിന് സമീപം സ്ഥിതിചെയ്യുന്ന ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ‘ഇസ്ദാ’യുടെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പിന്റെയും നിര്‍ധനരായ പത്ത് കുടുംബങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ ഉപകരണ വിതരണത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

city exchange

1988ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ പഠിച്ച് ഡോക്ടര്‍മാരായിത്തീര്‍ന്ന പൂര്‍വ്വ വിദ്യാര്‍ഥികളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി് നടത്തുന്ന ഏറെ പ്രാധാന്യമുള്ള ക്യാമ്പായിരിക്കും ജൂണ്‍ 11, 12 തിയ്യതികളില്‍ സ്‌കൂള്‍ കോംപൗണ്ടില്‍ ഒരുക്കുന്ന മെഡിക്കല്‍ ക്യാമ്പ് എന്ന് ഐ എസ് ഡി അലുംനി അസോസിയേഷന്‍ (ഇസ്ദാ) ഭാരവാഹികളായ ഫര്‍സീന്‍, മുഹ്‌സിന്‍ സുലൈമാന്‍, മുഹമ്മദ് ദാവൂദ്, നദീദ അബ്ദുല്‍ മജീദ്, ഷക്കീര്‍ ഖാദര്‍ കക്കുളത്ത്, ഷാഹിര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് കാണുന്ന ഐ എസ് ഡി പോലുള്ള ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ പയ്യന്നൂര്‍ പരിസര പ്രദേശത്ത് ഉയര്‍ന്നു വന്നതിനാല്‍ അഭ്യസ്ത വിദ്യരായ നിരവധി പേരെ വാര്‍ത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ദീര്‍ഘവീക്ഷകരായ ഒരു പറ്റം സുമനസ്സുകള്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് നടത്തിവരുന്ന വിദ്യാലയത്തില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പാരിതോഷികവും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഇളവുകളും നല്‍കിവരുന്നു. സി ബി എസ് ഇയുടെ നിയന്ത്രണത്തിലുള്ള ഐ എസ് ഡി സ്‌കൂള്‍ പയ്യന്നൂരിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി ഗണിക്കപ്പെടുന്നു. നീണ്ട 30ലേറെ വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള വിദ്യാലയത്തില്‍ നിന്നും പഠനം നടത്തി പുറത്തുവന്നവര്‍ ഉയര്‍ന്ന നിലയില്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ പ്രശസ്തമായ സേവനം അനുഷ്ഠിച്ചു വരുന്നത് ഏറെ സന്തോഷ പ്രദമായ കാഴ്ചയാണ.

- Advertisement -
Ad image

ജാതി മത വര്‍ഗ ഭേദങ്ങള്‍ക്കതീതമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കണ്ണൂര്‍ ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണ്. ഈ വര്‍ഷം മുതല്‍ ഇന്റര്‍നാഷണല്‍ ലെവലില്‍ ‘വിസില്‍’ എന്ന പാഠ്യപദ്ധതിയനുസരിച്ചുള്ള പുതിയ ‘ബ്രെയിനി ടോട്ട്‌സ്’- കിന്‍ഡര്‍ഗര്‍ട്ടന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം നിര്‍വഹിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് ഉദ്‌ബോധന ക്ലാസ്, മാജിക്ക് ഷോ, യോഗ, കരാട്ടെ ക്ലാസ്സുകള്‍ എന്നിവയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!