‘സച്ചി ഇത് നിങ്ങള്‍ക്ക് വേണ്ടി’; ആകാശ് സെന്‍ നായകനാകുന്ന ഡോണ്‍മാക്‌സ് ചിത്രം ‘അറ്റ്’ ടീസര്‍ പങ്കുവെച്ച് ജോണ്‍ എബ്രഹാം

Web Desk
2 Min Read

കൊച്ചി: എഡിറ്ററും സംവിധായകനുമായ ഡോണ്‍മാക്‌സ് ഒരുക്കുന്ന ‘അറ്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ജോണ്‍ എബ്രഹാം. അന്തരിച്ച എഴുത്തുകാരനും സംവിധായകനുമായ സച്ചിയുടെ മകനും പുതുമുഖവുമായ ആകാശ് സെന്‍ നായകനാകുന്ന ആദ്യ ചിത്രമാണ് അറ്റ്. മലയാളത്തില്‍ എച്ച്. ഡി.ആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങുന്ന ആദ്യ ടീസറാണിത്.

city exchange

സച്ചി അവസാനമായി ചെയ്ത ‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നിര്‍മിച്ച് നായകനായി അഭിനയിക്കുകയാണ് ജോണ്‍ എബ്രഹാം. അയ്യപ്പന്‍ കോശിയുടെ വിജയ തരംഗത്തിനിടെയായിരുന്നു സച്ചിയുടെ അകാല മരണം. ഇപ്പോഴിതാ രണ്ട് വര്‍ഷത്തിന് ശേഷം ആകാശ് സെന്‍ സിനിമ രംഗത്തേക്ക് ചുവട് വെക്കുമ്പോള്‍ സച്ചിയോട് ഉള്ള ബഹുമാനവും സ്‌നേഹബന്ധവും സച്ചിയുടെ പ്രിയ പുത്രന്റെ സിനിമ ടീസര്‍ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിക്കുകയാണ് ഈ പ്രിയ ബോളിവുഡ് താരം.

ജോണ്‍ എബ്രഹാമിന് പുറമെ നിരവധി താരങ്ങളാണ് മലയാളത്തിന് അകത്തും പുറത്തുമായി ടീസര്‍ പങ്കുവെച്ചത്. ഇന്റര്‍നെറ്റ് ലോകത്തെ ചതിക്കുഴികളും ഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഹൈടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോണ്‍മാക്‌സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്.

- Advertisement -
Ad image

ഷാജു ശ്രീധര്‍, ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സച്ചിയുടെ ആത്മമിത്രം കൂടിയായ പൃഥ്വിരാജ് സുകുമാരന്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തില്‍ ടൈറ്റില്‍ ലോഞ്ച് ചെയ്തിരുന്നത്.

എറണാകുളം, ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍ ഒരുക്കിയത്. മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക്ക് വെബ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ‘അറ്റ്’ന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവിചന്ദ്രന്‍ ആണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഇഷാന്‍ ദേവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും ആണ്.

പ്രൊജക്ട് ഡിസൈന്‍: ബാദുഷ എന്‍.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ആര്‍ട്ട്: അരുണ്‍ മോഹനന്‍, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്റ്റ്യും: റോസ് റെജിസ്, ആക്ഷന്‍: കനല്‍ക്കണ്ണന്‍, ക്രിയേറ്റീവ് ഡയറക്ഷന്‍: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് ആര്‍ നായര്‍, പി.ആര്‍.ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍: മാമിജോ.

Share This Article
Leave a Comment
error: Content is protected !!