‘ഡിപ്ലോമാറ്റിക് മിഷന്‍ ഗ്ലോബല്‍ പീസ്’ അംബാസഡര്‍മാരായി കേരളത്തില്‍ നിന്നും ഡോ. എന്‍ എം ബാദുഷയും ജിബി എബ്രഹാമും തെരഞ്ഞെടുക്കപ്പെട്ടു

Web Desk
1 Min Read

കൊച്ചി: ഐക്യരാഷ്ട്രസഭക്ക് കീഴിലെ ‘ഡിപ്ലോമാറ്റിക്ക് മിഷന്‍ ഗ്ലോബല്‍ പീസ്’ അംബാസഡര്‍മാരായി കേരളത്തില്‍ നിന്നും മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. എന്‍ എം ബാദുഷയും ജിബി എബ്രഹാമും തെരഞ്ഞെടുക്കപ്പെട്ടു. യു എന്‍ സംഘടനയുടെ കീഴിലുള്ള ‘ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓഫ് ഡിപ്ലോമാറ്റിക് റിലേഷന്‍സ്, ഹ്യുമന്‍ റൈറ്റ്‌സ് ആന്‍ഡ് പീസ്’ എല്ലാ വര്‍ഷവും ഓരോ രാജ്യങ്ങളിലെ അവരുടെ കീഴിലുള്ള ഡിപ്ലോമാറ്റിക്ക് കമ്മീഷനുകളുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ വിശിഷ്ട സേവനങ്ങള്‍ക്ക് നല്‍കി വരുന്നവര്‍ക്കാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്.

city exchange

ഇന്ത്യയിലെ പ്രസ്തുത യു എന്‍ സംഘടനയുടെ ഡിപ്ലോമാറ്റിക് കമ്മിഷനായ ‘ഡിപ്ലോമാറ്റിക്ക് മിഷന്‍ ഗ്ലോബല്‍ പീസ്’ ആണ് ഈ അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും ഓരോ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട സാമൂഹികസേവകര്‍ക്ക് നല്‍കുന്നത്. കേരളത്തില്‍ നിന്നും ഈ വര്‍ഷം ഡോ. എന്‍ എം ബാദുഷക്ക് ഗുഡ്‌വില്‍ അംബാസഡര്‍ പദവിയും ജിബി എബ്രഹാമിന് പീസ് അംബാസഡര്‍ പദവിയുമാണ് നല്‍കി ആദരിക്കുന്നത്. കോവിഡ് കാലത്ത് ഉള്‍പ്പെടെ ഇവര്‍ രണ്ടുപേരും സിനിമാരംഗത്തിനുള്ളിലും അല്ലാതെയും സാമൂഹികമായും തൊഴില്‍പരമായും നടത്തിയ വളരെകാലത്തെ മഹത്വപൂര്‍ണമായ സേവനങ്ങളാണ് ഈ പുരസ്‌കാരം നേടാന്‍ യോഗ്യരായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഡിപ്ലോമാറ്റിക്ക് മിഷന്‍ ഗ്ലോബല്‍ പീസ് ചെയര്‍മാനും ജനറല്‍ സെക്രട്ടറിയുമായ ഡോ. അനില്‍ നായര്‍ അറിയിച്ചു.

നിര്‍മാതാവും പ്രോജക്ട് ഡിസൈനറുമായി മലയാള സിനിമയില്‍ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വമാണ് എന്‍ എം ബാദുഷ. അതുപോലെ ചലച്ചിത്രതാരവും പ്രമുഖ വ്യവസായിയുമാണ് ജിബി എബ്രഹാം. ആഗസ്റ്റ് ആദ്യവാരം ഡിപ്ലോമാറ്റിക് മിഷന്‍ ഗ്ലോബ് പീസിന്റെ മുംബൈയില്‍ നടക്കുന്ന പരിപാടിയില്‍ ഇരുവര്‍ക്കുമുള്ള പുരസ്‌കാരദാന ചടങ്ങുകള്‍ നിര്‍വഹിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!