

കാഞ്ഞിരമറ്റം: മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി എസ് സി കെമിസ്ട്രിയില്‍ നാലാം റാങ്ക് നേടിയ അരയന്‍കാവ് കുന്നംകുളത്തില്‍ അനീസ ഷഹനാസിനെ മലയാളീസ് സ്വയം സഹായ സംഘം ആദരിച്ചു. മലയാളീസ് എസ് എച്ച് ജി പ്രസിഡന്റ് സാബു പൂതൃക്കയില്‍ ഷാള്‍ അണിയിച്ചു കൊണ്ടാണ് ആദരിച്ചത്.

ഏറെ പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്തു കൊണ്ട് അഭിമാനാര്‍ഹമായ നേട്ടം നാടിനും കുടുംബത്തിനും സമ്മാനിച്ച അനീസയെ എന്നും മലയാളീസ് സ്മരിക്കുമെന്നും ഇനിയും വിജയത്തിന്റെ ഉന്നത മേഖലകള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും സംഘം പ്രസിഡന്റ് സാബു പൂതൃക്കയില്‍ പറഞ്ഞു.

ചടങ്ങില്‍ സംഘം ട്രഷറര്‍ ബെന്നി വേഴപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വി ഒ ജോര്‍ജ്, നൗഷാദ് കുന്നംകുളത്തില്‍, ശ്രീരാജ് മാരാര്‍, സജി എം കെ, ഹൈദ്രോസ് എ കെ, മാഹിന്‍ ബാഖവി, നഹാസ് കെ എച്ച്, സുകുമാരന്‍ എം ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തലയോലപറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് വിദ്യാര്‍ഥിനിയായ അനീസ ഷഹനാസ് കുന്നംകുളത്തില്‍ ഷൗക്കത്തിന്റെയും ആബിദയുടെ മകളാണ്. ഫാത്തിമത്തു സുഹ്‌റ, സുമയ്യ നസ്‌റിന്‍ എന്നിവര്‍ സഹോദരികളാണ്.

