മാമനിതന്‍ ജൂണ്‍ 24ന് തിയേറ്ററുകളില്‍; പ്രമോഷന് വിജയ് സേതുപതിയും മാമനിതന്‍ ടീമും കൊച്ചിയില്‍

Web Desk
1 Min Read

കൊച്ചി: വൈ എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുവന്‍ ശങ്കര്‍ രാജയും ആര്‍ കെ സുരേഷിന്റെ സ്റ്റുഡിയോ9 ഉം ചേര്‍ന്ന് നിര്‍മിക്കുന്ന സീനു രാമസാമി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് ചിത്രമാണ് ‘മാമനിതന്‍’. വിജയ് സേതുപതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി നായകവേഷം അവതരിപ്പിച്ച 96 സിനിമ പോലെ ഇമോഷണലി ഫീല്‍ ചെയ്യുന്ന ഒരു കൊമേര്‍ഷ്യല്‍ ചിത്രമാണ് മാമനിതന്‍. ഗായത്രി, കെ പി എ സി ലളിത, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ചിത്രം ജൂണ്‍ 24നു പ്രദര്‍ശനത്തിന് എത്തും.

city exchange

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണിത്. ഗായത്രിയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായിക. എട്ടാമത്തെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. നടുവിലെ കൊഞ്ചം പാക്കാതെ കാണോം, റമ്മി, പുരിയാത പുതിര്‍, ഒരു നല്ല നാളെ പാത്ത് സൊല്‍റേന്‍, സീതാക്കാതി, സൂപ്പര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂടാതെ നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ഇമൈക്കാക നൊടികള്‍ എന്ന ചിത്രത്തിലെ ബാലതാരം ‘മാനസ്വിയും’ ചിത്രത്തിലുണ്ട്. ഇളയരാജയും മകന്‍ യുവന്‍ ശങ്കര്‍ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാകും മാമനിതന്‍.

ധര്‍മദുരൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനുരാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന മാമനിതന്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ വിക്രം, ആര്‍ ആര്‍ ആര്‍, ഡോണ്‍ എന്നിവയുടെ വിതരണക്കാരായ പ്രൊഡ്യൂസര്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് തിയേറ്ററിലെത്തിക്കുന്നത്.

- Advertisement -
Ad image

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി, യുവന്‍ ശങ്കര്‍ രാജ, ആര്‍ കെ സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവര്‍ ജൂണ്‍ 18ന് കൊച്ചി ലുലു മാളില്‍ വൈകുന്നേരം നടക്കുന്ന പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!