മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായി ഹമദ്

Web Desk
1 Min Read

ദോഹ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ട്രാവല്‍ അനലിറ്റിക്‌സ് സംഘടനയായ ഫോര്‍വേഡ്‌കെയ്‌സാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചും സാങ്കേതിക പരിഹാരങ്ങള്‍ നിര്‍വഹിച്ചുമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഈ സ്ഥാനം നേടിയത്.
2020 മാര്‍ച്ചില്‍ ആഗോളതലത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചപ്പോള്‍ കോവിഡ് വ്യാപനത്തിന്റെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് നവീകരിച്ച പദ്ധതി നടപ്പാക്കിയാണ് ഉദ്യോഗസ്ഥരുടേയും യാത്രക്കാരുടേയും സുരക്ഷ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഉറപ്പുവരുത്തിയത്. താപനില അളക്കാന്‍ പ്രാപ്തമാക്കുന്ന സ്മാര്‍ട്ട് സ്‌ക്രീനിംഗ് ഹെല്‍മറ്റുകള്‍, അണുനാശിനി റോബോട്ടുകള്‍ തുടങ്ങി സാങ്കേതിക പരിഹാരങ്ങള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഏര്‍പ്പെടുത്തിയിരുന്നു. സെല്‍ഫ് ചെക്ക് ഇന്‍, സെല്‍ഫ് ബാഗ് ഡ്രോപ്പ്, ടെര്‍മിനല്‍ എലിവേറ്ററുകള്‍ തുടങ്ങിയ പ്രധാന ടച്ച് പോയിന്റുകളില്‍ ടെച്ച് ലെസ് സൗകര്യങ്ങളാണ് വിമാനത്താവളം ഒരുക്കിയത്.
കോവിഡ് ഏവിയേഷന്‍ ഹെല്‍ത്ത് സേഫ്റ്റി പ്രോട്ടോകോളുകള്‍ നടപ്പാക്കുന്നതിന് ബി എസ് ഐയില്‍ നിന്ന് സ്വതന്ത്ര സര്‍ട്ടിഫിക്കേഷന്‍ നേടിയ ലോകത്തിലെ ആദ്യ സ്ഥാപനമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം.

city exchange
Share This Article
Leave a Comment
error: Content is protected !!