ഏഷ്യാനെറ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ പി ഗോപി

Web Desk
0 Min Read

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട കേവല മര്യാദകള്‍ പോലും പാലിക്കാതെ, വസ്തുതകള്‍ അന്വേഷിക്കാതെ, എസ് ഡി പി ഐക്കെതിരെ വിഷലിപ്തമായ വാര്‍ത്തകള്‍ നല്‍കിയ ഏഷ്യാനെറ്റിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എസ് ഡി പി ഐ ജില്ല സെക്രട്ടറി കെ പി ഗോപി പറഞ്ഞു.

city exchange

സംഘ്പരിവാര്‍ വിധേയത്വമുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ഏതാനും കാലങ്ങളായി ഏഷ്യാനെറ്റില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കളമൊരുക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ബി ജെ പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ചാനലില്‍ വന്നുകൊണ്ടിരിക്കുന്നത്. ബാലുശ്ശേരിയെ മൊത്തത്തില്‍ അപമാനിച്ച ഏഷ്യാനെറ്റ് മാധ്യമ ലോകത്തിന് നാണക്കേടാണെന്നും കെ പി ഗോപി പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!