

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കള്‍ക്കെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്ത് റിമാന്റ് ചെയ്തു. ആലുവ സ്വദേശിനി അദീന, തൊടുപുഴ കാഞ്ഞാര്‍ സ്വദേശി എബിന്‍ ബാബു എന്നിവര്‍ക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്.

ജൂണ്‍ 20ന് അദീനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എബിന്‍ ബാബുവിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തുകയായിരുന്നു. അദീനയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളും എബിന് രണ്ട് കുട്ടികളുമാണുള്ളത്. ഈ കുട്ടികളെ ഉപേക്ഷിച്ചാണ് ഇവര്‍ ഒളിച്ചോടിയത്.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എല്‍ അനില്‍കുമാര്‍, എസ .ഐമാരായ എം എസ് ഷെറി, ജോയ് മാത്യു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈജ ജോര്‍ജ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

