

കോഴിക്കോട്: കോര്പ്പറേഷന് വ്യാജ കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് ആറിന് ബുധനാഴ്ച വൈകിട്ട് അഞ്ചിന് മുതലക്കുളത്ത് ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സിറ്റി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പരിപാടി എളമരം കരീം എം പി ഉദ്ഘാടനം ചെയ്യും.
കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ തന്നെ യു ഡി എഫും ബി ജെ പിയും അഴിമതിക്കാരെ സംരക്ഷിക്കുവാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി കെ നാസര്‍, ടി പി ദാസന്, എ പ്രദീപ് കുമാര്‍, പി കിഷന് ചന്ദ്, അന്യ എം പി, സൂര്യ നാരായണന്, സി പി ആസാദ്, എം എ സവാദ് എന്നിവര്‍ പങ്കെടുത്തു.

