

കോഴിക്കോട്: ഗ്രാസിം മാനേജരായിരുന്ന ആര് എന്‍ സാബുവും കുടുംബവും മലബാറിലും പ്രത്യേകിച്ച് കേരളത്തിനും നല്കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയില്ലന്ന് എം കെ രാഘവന് എം പി പറഞ്ഞു. 19-ാമത് ് സാവിത്രി ദേവി സാബു ജൂനിയര്‍ സ്റ്റേറ്റ് ബാഡ്മിന്റണ്‍ റാങ്കിംഗ് ടൂര്‍ണമെന്റ് സെന്റ് ജോസഫ് ദേവഗിരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 വര്‍ഷക്കാലം മുടക്കമില്ലാതെ ഈ ഗെയിം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞത് ആ കുടുംബത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും എം പി പറഞ്ഞു.

ബാഡ്മിന്റന്‍ അസോസിയേഷന് ജില്ല പ്രസിഡന്റ് സഞ്ജീവ് സാബു, കേരള ബാഡ്മിന്റന്‍ അസോസിയേഷന് സെക്രട്ടറി ആര് രാകേഷ് ശേഖര്‍ മുഖ്യാതിഥിയായി. സാവിത്രി ദേവി സാബു ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് അലോക് കുമാര്‍ സാബു, ജനറല്‍ കണ്‍വീനര്‍ പി എം മുസമ്മില്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് എ വത്സലന്‍, ജോയിന്റ് സെക്രട്ടറി എ വി ബിനോയ് എന്നിവര്‍ സംസാരിച്ചു.

ആദ്യ ദിവസം നടന്ന സിഗിംള്‍സ് അണ്ടര്‍ 17 മത്സരത്തില്‍ 70 ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും അണ്ടര്‍ 19 മത്സരത്തില്‍ 44 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.
വിവിധ ജില്ലകളില്‍ നിന്നായി 300ഓളം പേരാണ് പങ്കെടുക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 മണി വരെ അഞ്ച് കോര്‍ട്ടുകളിലായി മത്സരം ക്രമീകരിച്ചിരിക്കുന്നു. കേരള സ്റ്റേറ്റ് ബാറ്റ്മിന്റണ്‍ അസോസിയേഷന് അംഗീകരിച്ച ഒഫീഷ്യല്‍സ് മത്സരം നിയന്ത്രിക്കുന്നത്. മത്സരം ജൂലായ് അഞ്ചിന് സമാപിക്കും.

