ആകാശ് സെന്‍ നായകനാവുന്ന ഡോണ്‍മാക്‌സ് ചിത്രം ‘അറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ്‍ മാക്‌സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അറ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടെക്‌നോ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയിന്‍ നിഗം, അജു വര്‍ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, സിജു വില്‍സണ്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, നിഖില വിമല്‍, ഡോ. റോബിന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് റിലീസ് ചെയ്തത്.

city exchange

കൊച്ചുറാണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ഇന്റര്‍നെറ്റ് ലോകത്തെ ചതിക്കുഴികളും ഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളുമൊക്കെ ചര്‍ച്ച ചെയ്യുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി ഇതിനോടകം പുറത്തിറങ്ങിയ ടീസര്‍, മലയാളത്തിലെ ആദ്യ എച്ച്. ഡി. ആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ടീസറാണ്. ഇന്ത്യയില്‍ ആദ്യമായി റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.

ആകാശിനെ കൂടാതെ ഷാജു ശ്രീധര്‍, ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക്ക് വെബ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ‘അറ്റ്’ന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവിചന്ദ്രന്‍ ആണ്.

- Advertisement -
Ad image

സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഇഷാന്‍ ദേവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും ആണ്. പ്രൊജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, മ്യൂസിക് ആന്റ് ബി ജി എം: ഹുമര്‍ എഴിലന്‍ ആന്റ് ഷാജഹാന്‍, വരികള്‍: വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ആര്‍ട്ട്: അരുണ്‍ മോഹനന്‍, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്റ്റ്യും: റോസ് റെജിസ്, ആക്ഷന്‍: കനല്‍ക്കണ്ണന്‍, ക്രിയേറ്റീവ് ഡയറക്ഷന്‍: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് ആര്‍ നായര്‍, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍: മാമിജോ.

Share This Article
Leave a Comment
error: Content is protected !!