മാരക മയക്കമരുന്ന് എം ഡി എം എയുമായി കോഴിക്കോട് യുവാവ് പിടിയില്‍

Web Desk
2 Min Read

കോഴിക്കോട്: അതിമാരക മയക്കുമരുന്നായ എം ഡി എം എ 18 ഗ്രാമുമായി യുവാവിനെ മെഡിക്കല്‍ കോളേജ് പൊലീസ് നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും (ഡന്‍സാഫ്) മെഡിക്കല്‍ കോളേജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് പിടികൂടി.

city exchange

ജില്ലയില്‍ വ്യാപകമായ രീതിയില്‍ റെയ്ഡും നടപടികളും തുടര്‍ന്നു വരവേ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡന്‍സാഫും മെഡിക്കല്‍ കോളേജ് പൊലീസും സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് വളാഞ്ചേരി പൂക്കാട്ടിരി മുഹമ്മദ് യാസിര്‍ ( 24)നെ മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ റാംമോഹന്‍ റോയ്, സീനിയര്‍ സി പി ഒ മനോജ്, സി പി ഒമാരായ പ്രമോദ്, രാരിഷ് ഡന്‍സാഫ് എ എസ് ഐ മനോജ് എടയേടത്ത്, കെ അഖിലേഷ്, ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജ്ജുന്‍ അജിത്ത്, എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

പെയിന്റിംങ്ങ് തൊഴിലാളിയായ പ്രതി അമിത ആദായത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരി വില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിടിച്ചെടുത്ത ലഹരിക്ക് ചില്ലറ വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വരും. മെഡിക്കല്‍ കോളേജ് പരിസരത്തെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായി പരാതി പൊലീസിന് ലഭിച്ചിരുന്നു. യാസിര്‍ തന്നെയാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

അതിമാരക മായക്കുമരുന്നായ എം ഡി എം എ സിന്തറ്റിക് ഡ്രഗുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ പോലും അഡിക്ട് ആയി മാറുന്ന തരത്തിലുള്ള കൃത്രിമമായി ഉണ്ടാക്കുന്ന മയക്കുമരുന്നാണ് എം ഡി എം എ പാര്‍ട്ടി ഡ്രഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണ ഉപയോഗിച്ചാല്‍ 18 മണിക്കൂറോളം ഇതിന്റെ ലഹരി നിലനില്‍ക്കും എന്നാണ് പറയപ്പെടുന്നത്. ഇത് ഉപയോഗിച്ചു കഴിഞ്ഞാല്‍ ക്ഷീണം അനുഭവപെടില്ല എന്നതും ഉറക്കം തീരെ വരാതെയിരിക്കുന്നതും കൊണ്ടാണ് യുവാക്കള്‍ ഇത് ഉപയോഗിക്കുന്നത്.

- Advertisement -
Ad image

പ്രതിക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെ പറ്റിയും പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും
ഇനിയും ഇത്തരത്തില്‍ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ടെത്താന്‍ പൊലീസ് രഹസ്യമായ നിരീക്ഷണം ആരംഭിച്ചിട്ടുള്ളതായി ഡി സി പി ആമോസ് മാമന്‍ പറഞ്ഞു.

വിവിധ ഇനങ്ങളില്‍പെട്ട മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളിലും ഇതിനെതിരായി പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ഡന്‍സാഫ് വളരെ വിപുലമായ നടപടികള്‍ എടുക്കുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!